ഡിവില്ലേഴ്സ് ഉൾപ്പെടയുള്ള താരങ്ങൾക്ക് ഈ വർഷം ഐപിഎൽ കളിക്കാനാവുമോ?; ബിസിസിഐ തീരുമാനം ഉടൻ
പുൽവാമ അക്രമത്തിന്റെ പാശ്ചാത്തലത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കുന്ന താരങ്ങൾക്ക് ഐപിഎല്ലിൽ കളിക്കാനാവില്ലെന്ന് റിപോർട്ടുകൾ. പാക്കിസ്ഥാൻ ലീഗിലും ഇന്ത്യൻ പ്രീമിയർ ലീഗിലും കളിക്കുന്ന താരങ്ങളെ വിലക്കണമെന്ന അഭിപ്രായം ഇതിനോടകം ഉയർന്നിരിക്കുകയാണ്. എന്നാൽ ഈ അഭിപ്രായത്തെ എതിർക്കുന്നവരും ഉണ്ട്. ഇതിൽ ബിസിസിഐയുടെ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കോച്ചിനെ ധിക്കരിച്ച കെപയ്ക്കെതിരെ ചെൽസി നടപടി സ്വീകരിച്ചു
മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ലീഗ് കപ്പ് ഫൈനലിനിടെ സബ്സ്റ്റിറ്റ്യൂഷനെ ചൊല്ലി ചെല്‍സിയുടെ പരിശീലകനും ഗോള്‍കീപ്പറും ഏറ്റുമുട്ടിയ സംഭവത്തിൽ ചെല്‍സി ഗോള്‍കീപ്പര്‍ കേപ അരിസബൊലാഗയ്ക്ക് പിഴ. ഒരാഴ്ചത്തെ പ്രതിഫലമാണ് കേപയില് നിന്ന് ചെല്‍സി പിഴയായി ഈടാക്കുക. സംഭവിച്ചതൊക്കെയും തെറ്റിദ്ധാരണ മൂലമാണെന്ന് കോച്ചും കേപയും മത്സര ശേഷം പറഞ്ഞതിന് പിന്നാലെയാണ് ക്ലബ്ബിന്റെ പിഴശിക്ഷ....
ഐപിഎല്ലിന് കൊടിയുയരും മുമ്പേ മലയാളികൾക്കൊരു സന്തോഷ വാർത്ത
ഈ വർഷത്തെ ഐപിഎൽ പൂരത്തിന് കൊടിയുയരും മുമ്പേ മലയാളികൾക്ക് സന്തോഷ വാർത്തയുമായി സ്റ്റാർ സ്പോർട്സ്. ഐഎസ്എൽ പോലെ മലയാളത്തിലും ഐപിഎൽ സംപ്രേക്ഷണം ചെയ്യാനാണ് സ്റ്റാർ സ്പോർട്സിന്റെ നീക്കം. ഉദ്ഘാടന മത്സരം, പ്ലേ ഓഫ് മത്സരങ്ങൾ, ഫൈനൽ എന്നീ മത്സരങ്ങളാണ് മലയാളത്തിൽ സംപ്രക്ഷണം ഉണ്ടാവുക. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ എട്ട് പ്രാദേശിക ഭാഷകളിലും...
മഞ്ഞപ്പട അംഗം മാപ്പ് പറഞ്ഞു; സി.കെ. വിനീത് കേസ് പിന്‍വലിച്ചു
കേരളാ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരായ കേസ് ചെന്നൈയിന് എഫ്സി സ്ട്രൈക്കറും ബ്ലാസ്റ്റേഴ്സ് മുന്‍താരവുമായ സി.കെ.വിനീത് പിന്‍വലിച്ചു. തെറ്റായ കാര്യം പ്രചരിപ്പിച്ചതിന് മഞ്ഞപ്പട അംഗം രേഖാമൂലം ക്ഷമ ചോദിച്ചിരുന്നു. മഞ്ഞപ്പടയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിച്ചതായി വിനീത് പോലീസിനെ അറിയിച്ചു.
കൊച്ചിയില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിന്...
സയീദ് മുഷ്താഖ് അലി ട്രോഫി;അപരാജിത കുതിപ്പിന് അന്ത്യം; ഡല്‍ഹിയോട് ഏഴു വിക്കറ്റിന് തോറ്റു
കൃഷ്ണ: സയീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റിലെ മൂന്നാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. ഡല്‍ഹിയോട് ഏഴു വിക്കറ്റിന് കേരളം തോറ്റു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം 20 ഓവറില്‍ ഏഴു വിക്കറ്റിന് 139 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 18.3 ഓവറില്‍ ഡല്‍ഹി വിജയത്തിലെത്തി.
ക്യാപ്റ്റന്‍ സച്ചിന് ബേബി (37), വിനൂപ് മനോഹരന്(38)...
മെസിയെ കുറിച്ച് വികാരഭരിതനായി നെയ്മർ
ബാഴ്സലോണയിൽ നിന്നും പാരിസിലേക്ക് നെയ്മർ പോയെങ്കിലും ബാഴ്സയിലെ സൗഹൃദങ്ങൾ നെയ്മർ മറന്നിട്ടില്ല. ബാഴ്സയിൽ മെസ്സി ആയിരുന്നു തന്റെ സ്പെഷ്യൽ സുഹൃത്തെന്നും താൻ തളർന്നപ്പോഴെല്ലാം തനിക് പിന്തുണയുമായി വന്നത് മെസ്സിയാണെന്നും നെയ്മർ പറഞ്ഞു്. ബ്രസീലിലെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നെയ്മർ മെസ്സിയെ കുറിച്ച് നിറകണ്ണുകളുമായി ഇക്കാര്യം പറഞ്ഞത്. ബാഴ്സ വിടുമ്പോൾ തന്നെ...
മർസെല്ലോയെ തരാം, പകരം റയൽ യുവന്റസിൽ നിന്ന് ആവശ്യപ്പെടുന്നത് മറ്റൊരു ബ്രസീലിയൻ താരത്തെ
റയൽ മാഡ്രിഡ് ഫുൾബാക്ക് മാർസെല്ലോയ്ക്ക് റയൽ വിലയിട്ടു. 70 ദശലക്ഷം യൂറോയാണ് ട്രാൻസ്ഫർ വിൻഡോയിൽ റയൽ താരത്തിനായി നിശ്ചിയിച്ചിട്ടുള്ളത്. യുവന്റസാണ് താരത്തെ വാങ്ങിക്കാൻ തയാറായിട്ടുള്ളത്. ഒരു സ്വാപ് ഡീലിനാണ് ഇരുക്ലബുകളുടെയും ശ്രമം. മർസെല്ലോയെ കൊടുത്ത് അലക്സാൺഡ്രോയെ ടീമിലെത്തിക്കാനാണ് റയലിന്റെ ശ്രമം
ബാലൺ ഡി ഓർ കിട്ടേണ്ടത് മോഡ്രിച്ചിനായിരുന്നില്ല;റൊണാൾഡോയ്ക്കായിരുന്നു-റൂണി
കഴിഞ്ഞ വർഷത്തെ മികച്ച കളിക്കാരനുള്ള ബാലൺ ഡി ഓർ മോഡ്രിച്ചിന് ലഭിച്ചത് തന്നെ അത്ഭുതപെടുത്തിയെന്ന് ഇംഗ്ലീഷ് ഫുട്ബോൾ താരം വെയ്ൻ റൂണി.ലൂക്ക മോഡ്രിച്ചിനേക്കാൾ അവാർഡിനർഹൻ ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നുവെന്നും റൂണി പറഞ്ഞു.ആറാം ബാലൺ ഡി ഓർ സ്വപ്നം കണ്ടിരുന്ന റൊണാൾഡോ മോഡ്രിച്ചിന് പിന്നിലായത് താരത്തെ തന്നെ ചൊടിപ്പിച്ചിരുന്നു.മോഡ്രിച് നല്ല താരം...
അസൻസിയോയെ സ്വന്തമാക്കാൻ ബയേൺ ഓഫർ ചെയ്തിരിക്കുന്നത് 120 മില്യൺ യൂറോ
സമ്മർ ട്രാൻസ്ഫെറിൽ ടീം വിടുമെന്ന് വ്യക്തമാക്കിയ വെങ്ങേർ മാർക്കോ അസെൻസിയോയെ ലക്ഷ്യമിട്ട് ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്.അസെൻസിയോക്ക് വേണ്ടി 120 മില്യൺ യൂറോയോളം ഓഫർ ചെയ്തിരിക്കുവെന്നാണ് ഡോൺ ബലൂണ്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അസെൻസിയോയുമായി ബയേൺ കരാറിൽ ഒപ്പിച്ചിട്ടുവെന്നാണ് റിപ്പോർട്ട്.