ജോക്കോവിച്ചിന് പിന്നാലെ പരിശീലകനും കോവിഡ്

0
ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് പിന്നാലെ അദ്ദേഹത്തിന്റെ പരിശീലകനും കോവിഡ് സ്ഥിരീകരിച്ചു. ജോക്കോവിച്ചിന് കോവിഡ് സ്ഥിരീകരിച്ചതിന് 2 ദിവസത്തിന് ശേഷമാണ് പരിശീലകൻ ഗോരന്‍ ഇവാനിസെവികിനും കോവിഡ് സ്ഥിരീകരിച്ചത്. ഗോരന്‍ ഇവാനിസെവിക് നേരത്തെ 2 ടെസ്റ്റുകള്‍ക്ക് വിധേയരായിരുന്നുവെങ്കിലും രണ്ടിന്റേയും ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തി. മൂന്നാം ശ്രമത്തില്‍ ഫലം പോസിറ്റീവ് ആണെന്ന് 48...

റൊണാൾഡോയും മെസ്സിയും ഒരുമിച്ച് കളിക്കുമോ?ഫുട്ബോൾ ആരാധകരുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ ടെവസ്

0
മെസിയും റൊണാള്‍ഡോയും ഒരു ടീമില്‍ കളിക്കുമോ? ആസാധ്യമെന്ന് പറയാന്‍ വരട്ടെ അതിനുള്ള സാധ്യതകളാണ് തെളിയുന്നത്. അതിന് വഴിയൊരുക്കുന്നതാവട്ടെ മെസിയുടേയും റൊണാള്‍ഡോയുടേയും സഹതാരമായിരുന്ന കാര്‍ലോസ് ടെവസും. ടെവസിന്റെ വിടവാങ്ങല്‍ മത്സരത്തിലായിരിക്കും മെസിയും റൊണാള്‍ഡോയും ഒന്നിച്ചിറങ്ങുക.ക്രിസ്റ്റ്യാനോക്കൊപ്പം യുണൈറ്റഡിലും മെസിക്കൊപ്പം അര്‍ജന്റീന ദേശീയ ടീമിലുമാണ് ടെവസ് കളിച്ചിട്ടുള്ളത്. തന്റെ വിടവാങ്ങല്‍ മത്സരത്തിനായി...

ആനന്ദക്കണ്ണീരുമായി ക്ലോപ്പ്;ലോക്ക്ഡൗൺ ലംഘിച്ച് കിരീട നേട്ടം ആഘോഷിച്ച് ആരാധകർ;സന്തോഷത്തിന്റെ നെറുകയിൽ ലിവർപൂൾ ...

0
കണ്ണ് നിറഞ്ഞ് വൈകാരികമായാണ് ലിവര്‍പൂളിന്റെ കിരീട നേട്ടത്തോട് പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ് പ്രതികരിച്ചത്. കരച്ചില്‍ അടക്കാനാതെ വന്നതോടെ വൈകാതെ ഒരുവേള ക്ലോപിന് അഭിമുഖം അവസാനിപ്പിക്കേണ്ടി വരികയും ചെയ്തു. മാഞ്ചസ്റ്റര്‍ സിറ്റിയെ ചെല്‍സി 2-1ന് തോല്‍പ്പിച്ചതോടെയായിരുന്നു ലിവര്‍പൂള്‍ ഏഴ് കളികള്‍ ബാക്കി നില്‍ക്കേ പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചത്.

സീരിഎയിൽ ഇന്ന് റൊണാൾഡോ കളിക്കില്ല

0
സീരി എയില്‍ ഇന്ന് യുവന്റസിനായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ലെന്ന് റിപോർട്ടുകൾ. കോവിഡ് മൂലം നിർത്തിവെച്ച മത്സരങ്ങൾ പുനരാരംഭിച്ചതോടെ താരങ്ങൾക്ക് തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വരുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയിൽ മൂന്ന് മത്സരങ്ങള്‍ കളിച്ച റൊണാൾഡോയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിശ്രമം നൽകാനാണ് ക്ലബ്ബിന്റെ തീരുമാനം. സാരിയും റൊണാള്‍ഡോയും കൂടെ ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാകും...

ക്രിക്കറ്റ് ബോര്‍ഡിനെ ധിക്കരിച്ചു; ഹഫീസിനെതിരെ നടപടിക്ക് സാധ്യത

0
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കാതെ കൊവിഡ് പരിശോധന നടത്തിയ മുഹമ്മദ് ഹഫീസിനെതിരെ നടപടിക്ക് സാധ്യത. ബോര്‍ഡിനോട് ചോദിക്കാതെയാണ് ഹഫീസ് പരിശോധന നടത്തിയെന്നും ബോര്‍ഡിന്റെ അതൃപ്തി ഹഫീസിനെ അറിയിച്ചു എന്നും പിസിബി സിഇഒ വസീം ഖാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പരിശോധനഫലം നെഗറ്റീവാണെന്ന് ഹഫീസ് വ്യക്തമാക്കിയിരുന്നു. ഇത് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും അദ്ദേഹം...

ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധം ചെയ്യാനൊരുങ്ങി ബാഴ്സ; ആര്‍തര്‍-ജാനിച്ച് സ്വാപ്പ് ഡീലിന് ബാഴ്സയും യുവന്റസും തയ്യാറായതായി റിപ്പോര്‍ട്ട്

0
യുവന്റസ് താരം ജാനിച്ചും ബാഴ്സയുടെ ഭാവി പ്രതീക്ഷയായ ആര്‍തറും തമ്മിലുള്ള സ്വാപ്പ് ഡീല്‍ പൂര്‍ത്തിയാവാറായി എന്ന് ഗോള്‍.കോമിന്റെ റിപ്പോര്‍ട്ട്.ബാഴ്സ വിടാന്‍ തീരെ താത്പ്പര്യമില്ലാതിരുന്ന ആര്‍തറിനെ സ്വാപ്പ് ഡീലിന് നിര്‍ബന്ധിച്ചത് ബാഴ്സയാണെന്നാണ് വാര്‍ത്ത.ട്രാന്‍സ്ഫര്‍ കണക്കുകള്‍ പുറത്തുവന്നില്ലെങ്കിലും ജാനിച്ചിന് പുറമെ 70 മില്യണ്‍ യൂറോ ആര്‍തറിനെ നല്‍കുന്നതിലൂടെ ബാഴ്സയ്ക്ക് ലഭിക്കും.രണ്ടു വര്‍ഷം മുമ്പ് ബ്രസീലിയന്‍...

ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഇന്ത്യന്‍ ബാറ്റ്സ്മാന്‍ സച്ചിനല്ല, വിസ്‌ഡന്‍ വോട്ടെടുപ്പ് ഫലം പുറത്ത്

0
ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ മികച്ച ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ആരെന്നറിയാന്‍ വിസ്‌ഡന്‍ ഇന്ത്യ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പിന്തള്ളി രാഹുല്‍ ദ്രാവിഡ് ഒന്നാമത്. 11,400 ആരാധകര്‍ പങ്കെടുത്ത അവസാന റൗണ്ട് വോട്ടെടുപ്പില്‍ 52 ശതമാനം വോട്ട് നേടിയാണ് ദ്രാവിഡ് ഒന്നാമതെത്തിയത്.ഫലം പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററില്‍ സച്ചിന്‍ ആരാധകരും...

സ്പാനിഷ് താരത്തിന്റെ ലോൺ കാലാവധി നീട്ടി ആഴ്‌സണൽ

0
സ്പാനിഷ് മധ്യനിര താരത്തിന്റെ ലോൺ കാലാവധി നീട്ടി ഇംഗ്ലീഷ് ക്ലബ് ആഴ്‌സണൽ. ലോണടിസ്ഥാനത്തില്‍ ആഴ്സണലില്‍ കളിക്കുന്ന മധ്യനിര താരം ഡാനി സെബയോസിന്റെ കരാറാണ് സീസണ്‍ അവസാനം വരെ ആഴ്‌സണൽ നീട്ടിയത്. റയല്‍ മാഡ്രിഡിന്റെ യുവതാരം ഡാനി സെബയോസ് ഈ സീസണ്‍ തുടക്കത്തിലാണ് ലോണടിസ്ഥാനത്തില്‍ ആഴ്സണലില്‍ എത്തിയത്. ഈ മാസം അവസാനത്തോടെയാണ് താരത്തിന്റെ...

ക്രിക്കറ്റ് ലോകത്ത് നടുക്കം;പത്ത് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ്

0
ഇംഗ്ലീഷ് പര്യടനത്തിനൊരുങ്ങിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഞെട്ടിച്ച് കോവിഡ് പരിശോധനാ ഫലം പുറത്ത് വന്നു. 10 പാക് താരങ്ങള്‍ക്കാണ് ഇതിനോടകം കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്ന് താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏഴ് താരങ്ങള്‍ കൂടി കോവിഡിന് പിടിയിലാണെന്ന് പരിശോധനാ ഫലങ്ങള്‍ പുറത്ത് വന്നത്.

കാൽപ്പന്തു കളിയിലെ മിശിഹായ്ക്ക് ഇന്ന് 33ാം പിറന്നാള്‍

0
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 33ാം പിറന്നാള്‍. 1987 ജൂണ്‍ 24ന് അര്‍ജന്‍റീനയിലെ റൊസാരിയോയില്‍ ജനിച്ച മെസി ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിട്ടാണ് കണക്കാക്കപ്പെടുന്നത്.കോവിഡ് കാലത്തെ പിറന്നാൾ ദിനത്തിൽ ഫുട്ബോൾ ഇതിഹാസത്തിന് പിറന്നാൾ ആഘോഷമൊന്നുമില്ല.33 ആം വയസ്സിലും യൗവ്വനം തുടിക്കുന്ന പ്രകടനവുമായി മൈതാനത്തെ കോരിത്തരിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഈ അർജന്റീനക്കാരൻ.