സിമിയോണി അത്ലറ്റിക്കോ വിടുന്നു; പോർച്ചുഗീസ് പരിശീലകനെ നോട്ടമിട്ട് അത്ലറ്റിക്കോ മാഡ്രിഡ്
പുതിയ പരിശീലകനെ നോട്ടമിട്ട് സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ്. പ്രീമിയർ ലീഗ് ക്ലബായ വോൾവ്സിന്റെ പോർച്ചുഗീസ് പരിശീലകൻ നുനോ സാന്റോസിനെയാണ് അത്ലറ്റികോ മാഡ്രിഡ് ലക്ഷ്യമിടുന്നത്. നിലവിലെ പരിശീലകനായ സിമിയോണിയെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബായ പിഎസ്ജി നീക്കങ്ങൾ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അത്ലറ്റിക്കോ മാഡ്രിഡ് നുനോ സാന്റോസിനായി ശ്രമങ്ങൾ നടത്തുന്നത്.