അനസ് എടത്തൊടിക വീണ്ടും ഐഎസ്എല്ലിലേക്ക്
മലയാളി സൂപ്പർ താരം അനസ് എടത്തൊടിക വീണ്ടും ഐഎസ്എല്ലിലേക്ക് .ജംഷഡ്പൂർ എഫ്സിയാണ് അനസിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. 2017ൽ ജംഷഡ്പൂരിന്റെ താരമായിരുന്ന അനസ് ഇത്തവണ ഫ്രീ ട്രാൻസ്ഫറിലായിരിക്കും ക്ലബ്ബിലേക്ക് മടങ്ങിയെത്തുക.
ഐഎസ്എല്ലിലെ തന്നെ റെക്കോർഡ് തുകയായ 1.10 കോടി രൂപയ്ക്കാണ് അന്ന് ജംഷഡ്പൂർ എഫ്സി താരത്തെ സ്വന്തമാക്കിയിരുന്നത്....
കേരളാ ബ്ലാസ്റ്റേഴ്സിന് പുതിയ കോച്ച്; അന്തിമ പട്ടികയിൽ മൂന്ന് പേർ; ഷറ്റോറി തിരിച്ചെത്തുമോ ?
കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിൽ മോശം പ്രകടനം പുറത്തെടുത്ത കേരളാ ബ്ലാസ്റ്റേഴ്സിന് പുതിയ കോച്ച് ഉടനെത്തിയേക്കും. ഏഴാം സീസണിനിടെ പുറത്താക്കിയ സ്പാനിഷ് പരിശീലകന് കിബു വികൂനയ്ക്ക് പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.മുന്‍ ഹെഡ് കോച്ച് എല്‍കോ ഷട്ടോരി, ബാഴ്സലോസണയുടെ അസിസ്റ്റന്റ് കോച്ച് യൂസേബിയോ...
ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ തീപ്പാറും പോരാട്ടം;ബയേണും പിഎസ്ജിയും നേർക്കുനേർ;16 വർഷങ്ങൾക്ക് ശേഷം മെസ്സിയും റൊണാൾഡോയുമില്ലാത്ത ആദ്യത്തെ ക്വാർട്ടർ ഫൈനൽ
2020-21ലെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് കളമൊരുങ്ങി. നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക് റണ്ണറപ്പായ പി.എസ്.ജിയെ നേരിടും. 2018ലെ ഫൈനലിസ്റ്റുകളായ റയല്‍ മാഡ്രിഡും ലിവര്‍പൂളും ഇത്തവണ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.
മാഞ്ചസ്റ്റര്‍ സിറ്റിക്ക് ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡാണ് എതിരാളികള്‍. മറ്റൊരു ക്വാര്‍ട്ടറില്‍ ചെല്‍സി എഫ്.സി പോര്‍ട്ടോയെ നേരിടും. ബയേണ്‍ -...
‘മാനെ സലയ്ക്ക് പാസ് കൊടുക്കുന്നില്ല’ ; സലയുടെ ആരാധകൻ പോസ്റ്റ് ചെയ്ത വീഡിയോ വൈറൽ;ലിവർപൂളിൽ പുതിയ പ്രശ്നങ്ങൾ
പ്രീമിയർ ലീഗിൽ തുടർ തോൽവികളും മോശം പ്രകടനങ്ങളും കൊണ്ട് വൻ പ്രതിസന്ധിയിലായിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ.തിങ്കളാഴ്ച നടന്ന അവസാന ലീഗി മത്സരത്തിൽ വോൾവ്സിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചിരുന്നുവെങ്കിലും മുന്നേറ്റ താരങ്ങളായ സാദിയോ മാനേയുടെയും സലാഹിന്റെയും മോശം പ്രകടനമാണ് ലിവർപൂളിന് വലയ്ക്കുന്നത്.കഴിഞ്ഞ ആറു ലീഗ് മത്സരങ്ങളിൽ നിന്നും സലാഹിന് ഒരു ഗോൾ...
ക്ലാസ് ഈസ് പെർമനെന്റ്; വിരമിച്ച് നാല് വർഷങ്ങൾക്ക് ശേഷം ഇബ്രാഹിമോവിച്ചിനെ ദേശീയ ടീമിലേക്ക് തിരിച്ച് വിളിച്ച് സ്വീഡൻ
സ്വീഡന്റെ എക്കാലത്തേയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ച് സ്വീഡൻ.2016 ൽ ദേശീയ ടീമിൽ നിന്ന് വിരമിച്ച 39 വയസ്സുകാരനായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും ദേശീയ ടീമിന് വേണ്ടി പന്ത് തട്ടും.
നിലവിൽ ഇറ്റാലിയൻ വമ്പന്മാരായ എസി മിലാന്...
റാമോസും വരാനെയും സമ്മർ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ് വിട്ടേക്കുമെന്ന് റിപ്പോർട്ട്
സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ പ്രതിരോധ നിര താരങ്ങളായ സെർജിയോ റാമോസും റാഫേൽ വരാനെയും വരുന്ന സമ്മർ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ് വിട്ടേക്കുമെന്ന് റിപ്പോർട്ട്.പ്രശസ്ത ഫുട്ബോൾ മാധ്യമമായ ഗോൾ.കോമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.35 -കാരനായ റാമോസിന്റെ ക്ലബുമായുള്ള കരാർ ജൂണിൽ അവസാനിക്കുകയാണ്.വരാനെയുടെ കരാർ 2022 വരെയുണ്ട്.ക്ലബുമായി വേതനത്തിന്റെ കാര്യത്തിൽ ഇരുവരും ചർച്ചയിലാണെന്നാണ്...
ഐ ലീഗിൽ ഗോകുലം കേരളയ്ക്ക് ജയം
ഐലീഗിൽ ഗോകുലം കേരളയ്ക്ക് ജയം. ട്രാവു എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്.ആറു കളികളിൽ നിന്നും ഏഴു പോയിന്റ് ഉള്ള ഗോകുലം ഒമ്പതാം സ്ഥാനത്താണുള്ളത്. അതേസമയം ട്രാവു ഏഴു കളികളിൽ നിന്നും പത്തു പോയിന്റ് നേടി മൂന്നാം സ്ഥാനത്താണുള്ളത്.
ആരാധകരുടെ സ്വന്തം മഞ്ഞപ്പട;ഇന്‍സ്റ്റഗ്രാമില്‍ ഇരുപത് ലക്ഷം ഫോളോവേഴ്സുമായി കേരള ബ്ലാസ്റ്റേഴ്സ്
കളിക്കളത്തിൽ ഇടയ്ക്ക് നിറം മങ്ങുന്നുവെങ്കിലും കളത്തിന് പുറത്ത് ആരാധകരുടെ പിന്തുണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയുയർത്തുന്ന മറ്റൊരു ടീം ഇന്ത്യയിലില്ല.
ഇന്‍സ്റ്റഗ്രാമില്‍ രണ്ടു മില്യണ്‍ (20 ലക്ഷം) ഫോളോവേഴ്സെന്ന നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ ഫുട്ബോള്‍ ക്ലബ്ബായി മാറിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. രാജ്യത്തെ ഏറ്റവും വലിയ ആരാധകകൂട്ടമുള്ള ഫുട്ബോള്‍ ക്ലബ്ബാണെന്നും,...
നെയ്മറിന് പരിക്ക്; ബാഴ്സക്കെതിരെ കളിക്കുമോയെന്ന് സംശയം
പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് പരിക്ക്.ഫ്രഞ്ച് കപ്പിൽ കൈനെതിരെയായ മത്സരത്തിനിടെയാണ് നെയ്മറുടെ കാലിന് പരിക്കേറ്റത്.അടുത്ത ആഴ്ച ബാഴ്സലോണയ്ക്കെതിരെ ചാമ്പ്യൻസ് പ്രീ ക്വാർട്ടർ മത്സരത്തിനിറങ്ങുന്നതിനിടെയാണ് നെയ്മറിന് പരിക്കേല്‍ക്കുന്നത്.ഇടത് തുടയുടെ ഞരമ്പിനാണ് നെയ്മറുടെ പരിക്കെന്നാണ് പ്രാഥമിക റിപ്പോർട്ട്.ഇന്നത്തെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം മാത്രമേ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു. മത്സരത്തിൽ മോയ്സ്...
പരിശീലകർ ജാഗ്രതൈ; മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിൽ ക്ലബുകൾ പരിശീലകരെ പുറത്താക്കുമെന്ന് ഗാർഡിയോള
മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫ്രാങ്ക് ലാംപാർഡിനെ പോലെ തങ്ങളെയും പുറത്താക്കുമെന്ന് പരിശീകർക്ക് അറിയാമെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള.പതിനെട്ട് മാസങ്ങളുടെ സേവനത്തിന് ശേഷമാണ് ലാംപാർഡിനെ ചെൽസി പുറത്താക്കിയത്.അവസാന അഞ്ചു മത്സരങ്ങളിലെ തുടർ തോൽവികളാണ് ലാംപാർടിന് സ്റ്റാൻഫോർഡ് ബ്രിഡ്ജിന്റെ പുറത്തേക്കുള്ള വഴി തെളിയിച്ചത്.ഈ സന്ദർഭത്തിലാണ് ഗാർഡിയോളയുടെ അഭിപ്രായ പ്രകടനം.'' ചെറുപ്പക്കാരും...