സമ്മർദ്ദങ്ങളെ അതിജീവിക്കാൻ പഠിച്ചത് ധോണിയിൽ നിന്നും; ധോണിയുടെ പങ്ക് വെളിപ്പെടുത്തി ശര്‍ദ്ദുല്‍ താക്കൂര്‍
ഓസ്ട്രേലിയക്കെതിരേ ചരിത്ര വിജയം നേടിയപ്പോൾ ഇന്ത്യൻ ടീമിന്റെ നിർണായക ഘടകമായിരുന്നു പേസർ ശര്‍ദ്ദുല്‍ താക്കൂര്‍.തീര്‍ത്തും അപ്രതീക്ഷിതമായി ടീമിലെത്തിയ താരം ബൗളിങിനൊപ്പം ബാറ്റിങിലും മിന്നി. ആദ്യ ഇന്നിങ്സില്‍ 67 റണ്‍സോടെ ടോപ്സ്കോററായ താക്കൂര്‍ ഓസീസിന്റെ ലീഡ് വെറും 33 റണ്‍സാക്കി കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. രണ്ടിന്നിങ്സുകളിലായി ഏഴു വിക്കറ്റുകളും താരം വീഴ്ത്തി. എന്നാൽ...
100 കോടി ക്ലബിൽ എബിഡി; ഐപിഎല്ലില്‍ വമ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കി എബി ഡിവില്ലേഴ്സ്
ഐപിഎല്ലില്‍ ഒരു വമ്പന്‍ റെക്കോര്‍ഡ് തന്റെ പേരിലാക്കിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ബാറ്റ്സ്മാന് എബി ഡിവില്ലിയേഴ്സ്. അടുത്ത സീസണിലും ആര്‍സിബി അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ ഐപിഎല്‍ ചരിത്രത്തില്‍ ശമ്പളം 100 േകാടി രൂപ തികച്ച ആദ്യത്തെ വിദേശ താരമായി എബിഡി മാറി. 11 കോടി രൂപയ്ക്കായിരുന്നു...
റോബിൻ ഉത്തപ്പ ഇനി ചെന്നൈ സൂപ്പർ കിങ്സിനൊപ്പം
വെറ്ററൻ താരം റോബിൻ ഉത്തപ്പ ഇനി ചെന്നൈ സൂപ്പർ കിങ്സിനൊപ്പം. ഐപിഎൽ ട്രേഡിങ്ങ് സമ്പ്രദായത്തിലാണ് ഉത്തപ്പയെ ചെന്നൈ രാജസ്ഥാനിൽ നിന്നും ടീമിലെത്തിച്ചത്. സയ്ദ് മുസ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചതോടെയാണ് ഉത്തപ്പയെ ടീമിലെത്തിക്കാൻ ചെന്നൈ മാനേജ്മെന്റ് തയാറായത്.നേരത്തെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്,റോയൽ ചലഞ്ചേഴ്സ് ബംഗളുരു, പുണെ...
രഹാനെയെ സ്ഥിരം ക്യാപ്റ്റനാക്കാൻ നീക്കങ്ങൾ;ക്യാപ്റ്റനായി തുടരണമെന്ന് മുന്‍ താരങ്ങള്‍; ഇംഗ്ലണ്ടിൽ കോഹ്ലിക്ക് അഗ്നിപരീക്ഷ
ഓസീസ് മണ്ണില്‍ ഇന്ത്യയെ ചരിത്രവിജയത്തിലേക്ക് നയിച്ച സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റനായ അജിങ്ക്യ രഹാനെയെ ടെസ്റ്റിൽ സ്ഥിരം ക്യപ്ടനാക്കണെമെന്ന് ആവശ്യം. രഹാനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുമെന്നാണ് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ അഭിപ്രായപ്പെടുന്നത്.പ്രതിസന്ധികളില്‍ പതറാതെ മുന്നില്‍നിന്ന് നയിക്കുന്ന ക്യാപ്റ്റന്‍ എന്നാണ് വിജയത്തിന് ശേഷം രഹാനെയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. പരമ്പര വിജയത്തിന്...
വികാരനിര്‍ഭരനായി മുഹമ്മദ് സിറാജ്; വിമാനത്താവളത്തില്‍ നിന്ന് നേരെ പോയത് പിതാവിന്റെ ഖബറിടത്തിലേക്ക്
ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യൻ താരം മുഹമ്മദ് സിറാജ് നേരെ പോയത് പിതാവിന്റെ ഖബറിടത്തിലേക്കാണ് . ''കുറച്ചു സമയം പിതാവിനൊപ്പം ഇരിക്കണമായിരുന്നു. എനിക്കദ്ദേഹത്തോട് സംസാരിക്കാനായില്ല. ഖബറിടത്തില്‍ കുറച്ചു പൂക്കള്‍ വച്ചു.' - ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ വാക്കുകളാണിത്.ഓസീസിനെതിരെയുള്ള പരമ്പരയുടെ തുടക്കത്തിലാണ് സിറാജിന് പിതാവിനെ...
കേരളാ താരം മുഹമ്മദ് അസഹറുദ്ധീന്‍ മുംബൈ ഇന്ത്യൻസ് ക്യാമ്പിലേക്ക് ക്ഷണം
സയീദ് മുഷ്താഖ് അലി ട്രോഫിയിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് ശ്രദ്ധാകേന്ദ്രമായി മാറിയ കേരളത്തിന്റെ സൂപ്പർ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ധീന് ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ക്യാമ്പിലേക്ക് ക്ഷണം.സയ്യദ് മുഷ്താഖ് അലി ടൂർണമെന്റിലെ മികച്ച പ്രകടനമാണ് താരത്തിന് മുംബൈ ഇന്ത്യൻസിന്റെ ക്ഷണത്തിന് വഴിയൊരുക്കിയത്.അസ്ഹറിന് പുറമെ, ജലജ് സക്സേന,എസ് മിഥുൻ,വിഷ്ണു വിനോദിനും ക്യാമ്പിലേക്ക്...
വീരനായകന് ജന്മനാട്ടിൽ രാജകീയ സ്വീകരണം;കംഗാരു മാതൃകയില്‍ തയ്യാറാക്കിയ കേക്ക് മുറിക്കാന്‍ വിസമ്മതിച്ച് രഹാനെ; കൈയ്യടികളുമായി ആരാധകർ
ഓസ്ട്രേലിയെക്കതിരായ ചരിത്ര വിജയത്തിന് ശേഷം ഇന്ത്യൻ താരങ്ങൾ നാട്ടിലേക്ക് തിരിച്ചെത്തി.ഏകദിനം,ട്വന്റി 20 ,ടെസ്റ്റ് പരമ്പരങ്ങൾക്ക് ശേഷം രണ്ടു മാസങ്ങൾ കഴിഞ്ഞിട്ടാണ് താരങ്ങൾ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.ചരിത്രജയം നേടിയ താരങ്ങൾക്ക് വമ്പൻ സ്വീകരണമാണ് ആരാധകർ വിമാനത്താവളങ്ങളിൽ ഒരുക്കിയത്.അജിൻക്യ രഹാനെയ്ക്ക് ആരാധകരും കുടുംബാംഗങ്ങളും നൽകിയ സ്വീകരണത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.അതേസമയം വീട്ടില്‍ കംഗാരുമാതൃകയില് തയ്യാറാക്കിയ...
അഭ്യൂഹങ്ങൾക്ക് വിരാമം;റെയ്നയെ താരലേല പട്ടികയിൽ ഉൾപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ്
ദുബായിൽ വെച്ച് നടന്ന ഐപിഎൽ കഴിഞ്ഞ സീസണിൽ കളിക്കാതിരുന്ന സുരേഷ് റെയ്നയെ താരലേല പട്ടികയിൽ ഉൾപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ്.കഴിഞ്ഞ സീസണിൽ കളിയ്ക്കാൻ വേണ്ടി യുഎഇയിലെത്തിയതിന് ശേഷമായിരുന്നു ഏവരെയും അമ്പരിപ്പിച്ചുകൊണ്ട് റെയ്ന നാട്ടിലേക്ക് തിരിച്ചുപോയത്.വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് റെയ്ന നാട്ടിലേക്ക് പോയതെന്ന് ക്ലബ് അറിയിച്ചിരുന്നുവെങ്കിലും താരം മാനേജ്മെന്റുമായി ഉടക്കിയാണ് നാട്ടിലേക്ക് തിരിച്ചുപോയതെന്ന്...
ഗബ്ബയിലെ ചരിത്ര വിജയം; ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് അഫ്രീദി
ഓസ്ട്രേലിക്കെതിരായ ചരിത്ര വിജയത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി മുന്‍ പാക്കിസ്ഥാന് ഓള്‍റൗണ്ടര്‍ ശാഹിദ് അഫ്രീദി. നിരവധി പരിക്കുകള്‍ക്കും തിരിച്ചടികള്‍ക്കും ഇടയില്‍ ഇന്ത്യ വിസ്മയിപ്പിക്കുന്ന വിജയം നേടിയിരിക്കുന്നുവെന്നും ഈ പരമ്പര കാലങ്ങളോളം ഓര്‍മിക്കപ്പെടുമെന്നും അഫ്രീദി ട്വീറ്റ് ചെയ്തു.
https://twitter.com/SAfridiOfficial/status/1351589976077701121?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1351589976077701121%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaonetv.in%2Ffootball%2F2021%2F01%2F20%2Fwhen-man-city-striker-sergio-aguero-reached-out-to-his-namesake-in-kerala
''അവിസ്മരണിയ പ്രകടനം!...
വേഗം കുറഞ്ഞ ഫിഫ്റ്റി; സ്വന്തം റെക്കോർഡ് തിരുത്തിക്കുറിച്ച് പൂജാര
ചേതേശ്വർ പൂജാരയെന്ന വലംകൈയ്യൻ ബാറ്റ്സ്മാൻ ഇന്ന് ക്രീസിൽ ഉണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷെ സുനിൽ ഗാവസ്കർ-ബോർഡർ സീരിസിലെ അവസാന മത്സരത്തിന്റെ ഫലം മറ്റൊന്നാവുമായിരുന്നു.പാറപോലെ ക്രീസിൽ ഉറച്ചുനിന്ന പൂജാര മത്സരത്തിൽ പുതിയൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റി എന്ന റെക്കോഡ് ഒരിക്കല്‍ക്കൂടി തിരുത്തിയിരിക്കുകയാണ് ചേതേശ്വര്‍ പൂജാര....