Home All News Page 2

All News

”ഹെൽമെറ്റ് മാത്രം വെച്ചാൽ പോര; ബോധമുണ്ടാവണം ”’ കോഹ്‌ലിയെ ട്രോളി ഉത്തരാഖണ്ഡ് പോലീസ്; ആരാധകരുടെ വിമർശനങ്ങൾക്കൊടുവിൽ ട്വീറ്റ് ഡിലീറ്റ്...

0
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്‌ലിയെ ട്രോളി ഉത്തരാഖണ്ഡ് പോലീസിന്റെ ട്വീറ്റ്.ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ കോഹ്‌ലിയുടെ ഈ പുറത്താകല്‍ റോഡ് സുരക്ഷാ ബോധവത്കരണത്തിനായി ഉപയോഗിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ് പൊലീസ്.‘ഹെല്‍മറ്റ് വെച്ചത് കൊണ്ട് എല്ലാമായില്ല. പൂര്‍ണ ബോധത്തോടെ വാഹനമോടിക്കണം. അതല്ലെങ്കില്‍ കോഹ്‌ലിയെ പോലെ പൂജ്യത്തിന് പുറത്താവും,’

ഐ ലീഗിൽ ഗോകുലം കേരളയ്ക്ക് ജയം

0
ഐലീഗിൽ ഗോകുലം കേരളയ്ക്ക് ജയം. ട്രാവു എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്.ആറു കളികളിൽ നിന്നും ഏഴു പോയിന്റ് ഉള്ള ഗോകുലം ഒമ്പതാം സ്ഥാനത്താണുള്ളത്. അതേസമയം ട്രാവു ഏഴു കളികളിൽ നിന്നും പത്തു പോയിന്റ് നേടി മൂന്നാം സ്ഥാനത്താണുള്ളത്.

ആരാധകരുടെ സ്വന്തം മഞ്ഞപ്പട;ഇന്‍സ്റ്റഗ്രാമില്‍ ഇരുപത് ലക്ഷം ഫോളോവേഴ്‌സുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്

0
കളിക്കളത്തിൽ ഇടയ്ക്ക് നിറം മങ്ങുന്നുവെങ്കിലും കളത്തിന് പുറത്ത് ആരാധകരുടെ പിന്തുണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയുയർത്തുന്ന മറ്റൊരു ടീം ഇന്ത്യയിലില്ല. ഇന്‍സ്റ്റഗ്രാമില്‍ രണ്ടു മില്യണ്‍ (20 ലക്ഷം) ഫോളോവേഴ്‌സെന്ന നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ ഫുട്‌ബോള്‍ ക്ലബ്ബായി മാറിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. രാജ്യത്തെ ഏറ്റവും വലിയ ആരാധകകൂട്ടമുള്ള ഫുട്‌ബോള്‍ ക്ലബ്ബാണെന്നും,...

വിവാദങ്ങൾക്കു മറുപടിയുമായി വസീം ജാഫർ;താരത്തിന് പിന്തുണയുമായി കുംബ്ലെയും പത്താനും; തന്നെ വർഗീയവാദിയാക്കാൻ ശ്രമമെന്ന് വസീം

0
ഉത്തരാഖണ്ഡ് പരിശീലക സ്ഥാനം രാജിവച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വസീം ജാഫറിനു പിന്തുണയുമായി മുൻ ഇന്ത്യൻ താരങ്ങളായ അനിൽ കുംബ്ലെയും ഇർഫാൻ പത്താനും. ശരിയായ കാര്യമാണ് ചെയ്തതെന്ന് കുംബ്ലെ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. താങ്കൾക്ക് ഇതൊക്കെ വിശദീകരിക്കേണ്ടി വന്നത് സങ്കടപ്പെടുത്തുന്നു എന്ന് ഇർഫാനും ട്വീറ്റ് ചെയ്തു. സെലക്ടർമാർ...

നെയ്മറിന് പരിക്ക്; ബാഴ്‌സ‌ക്കെതിരെ കളിക്കുമോയെന്ന് സംശയം

0
പിഎസ്‌ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് പരിക്ക്.ഫ്രഞ്ച് കപ്പിൽ കൈനെതിരെയായ മത്സരത്തിനിടെയാണ് നെയ്മറുടെ കാലിന് പരിക്കേറ്റത്.അടുത്ത ആഴ്ച ബാഴ്‌സലോണയ്‌ക്കെതിരെ ചാമ്പ്യൻസ് പ്രീ ക്വാർട്ടർ മത്സരത്തിനിറങ്ങുന്നതിനിടെയാണ് നെയ്മറിന് പരിക്കേല്ക്കുന്നത്.ഇടത് തുടയുടെ ഞരമ്പിനാണ് നെയ്മറുടെ പരിക്കെന്നാണ് പ്രാഥമിക റിപ്പോർട്ട്.ഇന്നത്തെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം മാത്രമേ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു. മത്സരത്തിൽ മോയ്‌സ്‌...

പരിശീലകർ ജാഗ്രതൈ; മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിൽ ക്ലബുകൾ പരിശീലകരെ പുറത്താക്കുമെന്ന് ഗാർഡിയോള

0
മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫ്രാങ്ക് ലാംപാർഡിനെ പോലെ തങ്ങളെയും പുറത്താക്കുമെന്ന് പരിശീകർക്ക് അറിയാമെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള.പതിനെട്ട് മാസങ്ങളുടെ സേവനത്തിന് ശേഷമാണ് ലാംപാർഡിനെ ചെൽസി പുറത്താക്കിയത്.അവസാന അഞ്ചു മത്സരങ്ങളിലെ തുടർ തോൽവികളാണ് ലാംപാർടിന് സ്റ്റാൻഫോർഡ് ബ്രിഡ്ജിന്റെ പുറത്തേക്കുള്ള വഴി തെളിയിച്ചത്.ഈ സന്ദർഭത്തിലാണ് ഗാർഡിയോളയുടെ അഭിപ്രായ പ്രകടനം.'' ചെറുപ്പക്കാരും...

‘ക്ലാസ് അങ്ങനൊന്നും പോവൂല മോനെ’; തന്റെ പ്രതാപക്കാലത്തേക്ക് ആരാധകരെ കൊണ്ടുപോയി സെവാഗ്; അപ്പർ കട്ട് വീഡിയോ ...

0
ലോക ക്രിക്കറ്റിലെ ആക്രമണകാരിയായ ബാറ്സ്മാന്മാരിൽ ഒരാളായിരുന്നു ഇന്ത്യൻ സൂപ്പർ താരം വിരേന്ദർ സെവാഗ്.അപ്പർ കട്ട് ഷോട്ടുൾപ്പടെ ആരാധകരെ കിടിലൻ ബാറ്റിങ്ങിൽ കോരിത്തരിപ്പിച്ച താരം.കളിക്കളത്തിൽ നിന്ന് വിരമിച്ചതിന് ശേഷം താരം സജീവമായി സോഷ്യൽ മീഡിയയിലുണ്ട്. സെവാഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.നടൻ സൊഹൈൽ ഖാന്റെ ഉടമസ്ഥതയിലുള്ള മറാത്താ അറേബ്യൻ സൈഡ്‌സിന്റെ...

ഡിഫന്‍സ് പോരായ്മകള്‍ പരിഹരിക്കാന്‍ ക്ലോപ്പ് ; ഡേവിഡ് അലാബയെ ടീമിലെത്തിക്കാന്‍ റയലിനൊപ്പം ലിവര്‍പൂളും; അലാബയില്‍ ബാഴ്സക്കും താത്പ്പര്യം

0
ബയേണ്‍ മ്യൂണിക്കിന്റെ ഓസ്ട്രിയന്‍ ഡിഫന്‍ഡര്‍ ഡേവിഡ് അലാബയെ ടീമിലെത്തിക്കാന്‍ ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് ക്ലബ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.പ്രതിരോധത്തിലെ പോരായ്മകള്‍ നികത്താന്‍ അലാബയെ പോലുള്ള ലോകോത്തര താരത്തിനെ ആവശ്യമാണെന്ന് ക്ലോപ്പ് അറിയിച്ചതായാണ് ഡോണ്‍ ബാലോര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.അലാബയെ ടീമിലെത്തിക്കാന്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ശ്രമം നടത്തുന്നുണ്ട്.ചില മാധ്യമങ്ങള്‍ അലാബയെ...

ഗോവയുടെ ഗോളടി വീരൻ ബെംഗളുരുവിലേക്ക്

0
എഫ്സി ഗോവയുടെ ഗോളടി വീരൻ ഇഗോർ അംഗുല ബെംഗളൂരു എഫ്സിയിലേക്ക്. ഗോവൻ പരിശീലകൻ ജുവാൻ ഫെരാണ്ടോയുമായുള്ള പ്രശ്നത്തെ തുടർന്നാണ് താരം ബെംഗളുരുവിലേക്ക് പോകുന്നതെന്നാണ് റിപോർട്ടുകൾ. ഫെറൻ കൊറോ ഗോവ വിട്ടത്തോടെയാണ് കൊറോയുടെ പകരക്കാരനായി ഈ 36 കാരൻ ഗോവയിലെത്തുന്നത്. ഗോവയിൽ ഗോളടിച്ച് കൂടിയെങ്കിലും പരിശീലകനായി പ്രശ്‌നം ഉടലെടുത്തതോടെയാണ് താരം ഗോവ വിട്ട്...

ഒരു പന്തിൽ രണ്ടു തവണ റൺ ഔട്ട്; ബിഗ് ബാഷിലെ അപൂർവ്വ പുറത്താവൽ വൈറൽ; വീഡിയോ കാണാം

0
ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷില്‍ ഒരു പന്തില്‍ രണ്ട് തവണ റണ്ണൗട്ടായി അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ് ഓപ്പണര്‍ ജെയ്ക്ക് വെതര്‍ലാഡ്. സിഡ്നി തണ്ടറിനെതിരായ മത്സരത്തിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ്വമായ രംഗം പിറന്നത്. സിഡ്നി തണ്ടറിന്റെ ക്രീസ് ഗ്രീൻ എറിഞ്ഞ പദം ഓവറിലാണ് സംഭവം .നോൺ സ്ട്രൈക്ക് എൻഡിൽ...

MOST COMMENTED

ഐപിഎൽ 2021;ഉദ്ഘാടന മത്സരത്തിൽ മുംബൈക്കെതിരെ ടോസ് നേടി ബാംഗ്ലൂർ; അസ്‌ഹറിന് ടീമിലിടം ലഭിച്ചില്ല

0
ഇന്ത്യൻ പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിൽ മുംബൈക്കെതിരെ ടോസ് നേടിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ഫീൽഡിങ് തിരഞ്ഞെടുത്തു.സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്‌വെലും കിവീസ് പേസര്‍ ജമൈസണും ബാംഗ്ലൂരിനായി അരങ്ങേറ്റം കുറിക്കുമ്പോള്‍...

HOT NEWS

Join our WhatsApp Group whatsapp
Continue in browser
To install tap Add to Home Screen
Add to Home Screen
To install tap
and choose
Add to Home Screen
Continue in browser
To install tap
and choose
Add to Home Screen
Continue in browser
Continue in browser
To install tap
and choose
Add to Home Screen