ഇന്ത്യൻ ബൗളർ മുഹമ്മദ് ഷമിക്ക് നേരെ സൈബർ ഇടങ്ങളിൽ നടക്കുന്ന അധിക്ഷേപത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ഇതിഹാസ താരം വീരേന്ദര്‍ സെവാഗ്. ഷമിക്കെതിരെ നടക്കുന്ന ഓണ്‍ലൈന്‍ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും ഞങ്ങള്‍ അവനൊപ്പം നില്‍ക്കുന്നുവെന്നും സെവാഗ് ട്വീറ്റ് ചെയ്തു. ”ഷമിക്കെതിരെ നടക്കുന്ന ഓണ്‍ലൈന്‍ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങള്‍ അവനൊപ്പം നില്‍ക്കുന്നു. അവനൊരു ചാംപ്യന്‍ ബൗളറാണ്. ഇന്ത്യയുടെ തൊപ്പി ധരിക്കുന്ന ഓരോ താരത്തിന്റെ ഹൃദയത്തിലും ഇന്ത്യയുണ്ട്. ആ ദേശസ്‌നഹമൊന്നും വിദ്വേഷ കമന്റുകളിടുന്നവര്‍ക്കില്ല. ഷമിക്കൊപ്പം”- ഇങ്ങനെയായിരുന്നു സെവാഗിന്റെ ട്വീറ്റ്.

ലോകകപ്പ് ടി20 മത്സരത്തിൽ പാകിസ്താനെതിരെ തോറ്റതിന് പിന്നാലെയായിരുന്നു ഷമിക്ക് നേരെയുള്ള അധിക്ഷേപങ്ങള്‍. നിരവധി മോശം പരാമർശങ്ങളാണ് ഷമിക്ക് നേരെ സൈബർ ഇടങ്ങളിൽ ഉയർത്തുന്നത്. ഒരു മുസ്‌ലിം പാകിസ്താനോടൊപ്പം നിൽക്കുന്നു, എത്ര പണം കിട്ടി തുടങ്ങി അധിക്ഷേപിക്കുകയാണ് സോഷ്യൽ മീഡിയയിലുടനീളം.

കടപ്പാട് – മീഡിയ വൺ