ടി 20 ലോകകപ്പിൽ പുതുചരിത്രം കുറിച്ച് നമീബിയൻ പേസ് ബൗളർ ട്രംപിള്‍മാന്‍.സ്കോട്ലൻഡിനെതിരായ മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ആരാധകരുടെ കൈയ്യടി നേടിയിരിക്കുകയാണ് ട്രംപിള്‍മാന്‍.ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ സ്കോട്‌ലന്‍ഡ് ഓപ്പണര്‍ ജോര്‍ജ് മുന്‍സെയെ വീഴ്ത്തിയ ട്രംപിള്‍മാന്‍ മൂന്നാം പന്തിലും നാലാം പന്തിലും മക്‌ലോയ്ഡിനെയും ബെറിംഗ്ടണെയും വീഴ്ത്തി. ടി20 ക്രിക്കറ്റില്‍ ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറാണ് ഇടം കൈയന്‍ പേസറായ 23കാരനായ ട്രംപിള്‍മാന്‍.വീഡിയോ കാണാം;

https://www.instagram.com/reel/CViRg5HlNbp/?utm_source=ig_web_copy_link