ട്വന്റി 20 ലോകകപ്പിലെ ഏറെ ആവേശകരമായ മത്സരമായ ഇന്ത്യ – പാക്കിസ്ഥാൻപോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ പത്തു വിക്കറ്റിന് വിജയിച്ചിരുന്നു.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 157 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്‌വാനും അർധസെഞ്ചുറികളുടെ ബലത്തിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു.
അതേസമയം ഇന്ത്യയുടെ ഓപ്പണർ കെ എൽ രാഹുലിന്റെ വിക്കറ്റുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിവാദം ഉയർന്നിരിക്കുകയാണ്. രാഹുലിന്റെ വിക്കെറ്റെടുത്ത ബോൾ നോബോൾ ആയിരുന്നെന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്.

കെ എൽ രാഹുലിന്റെ വിക്കെടുത്ത ഷഫീൻ അഫ്രീദി ലൈനിന് പുറത്താണ് കാൽ വെച്ചതെന്ന ചിത്രം സഹിതം പങ്കുവെച്ചാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. അമ്പയർ ഗ്രൗണ്ടിൽ ഉറങ്ങുകയായിരുന്നോ എന്നു തുടങ്ങി നിരവധി ചോദ്യങ്ങളും വിമർശനങ്ങളുമാണ് ആരാധകർ ഉന്നയിക്കുന്നത്.

https://www.instagram.com/reel/CVaiBT6lcKN/?utm_source=ig_web_copy_link