സീസണിൽ മോശം ഫോമിൽ തുടരുന്ന മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ അവരുടെ കോച്ച്‌ ഒലെ ഗണ്ണാര്‍ സോള്‍ഷയറിനെ തല്‍ക്കാലം പുറത്താക്കില്ല എന്ന് റിപ്പോർട്ടുകൾ. പുതിയ കോച്ചിനായുള്ള അന്വേഷണം സജീവമാണെങ്കിലും ഒലെയെ പുറത്താക്കാന്‍ നുള്ള മാനേജ്‌മെന്റ്‌ തയാറാകുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.

അതേ സമയം ശനിയാഴ്‌ച ടോട്ടന്‍ഹാം ഹോട്ട്‌സ്പറിനെതിരായ മത്സരം വരെ നിലനിര്‍ത്താനാണ്‌ മാനേജ്‌മെന്റ് നീക്കം എന്ന റിപ്പോർട്ടുകളുമുണ്ട്. ആ മത്സരത്തിലും ജയിക്കാനായില്ലെങ്കില്‍ ഒലെയെ പുറത്താക്കാമെന്നാണ്‌ ഗ്ലേസേഴ്‌സ് ആലോചിക്കുന്നത്‌.

സ്വന്തം തട്ടകമായ ഓള്‍ഡ്‌ ട്രാഫോഡില്‍ ലിവര്‍പൂളിനോട്‌ 5-0 ത്തിനു തോറ്റതാണ്‌ ഒലെയുടെ സ്‌ഥാനത്തിനു പെട്ടെന്നുള്ള ഭീഷണിയായത്‌. കഴിഞ്ഞ നാല്‌ ലീഗ്‌ മത്സരങ്ങളില്‍നിന്ന്‌ ഒരു പോയിന്റാണു യുണൈറ്റഡിന്റെ നേട്ടം.