ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബദ്ധവൈരികളായ ലിവര്‍പൂളിനോടേറ്റ നാണം കെട്ട തോല്‍വിക്ക് പിന്നാലെ പരിശീലകന്‍ ഓലെ സോള്‍ഷയറെ പുറത്താക്കണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയയില്‍ മുറവിളി കൂട്ടുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍.ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.ആദ്യമായി യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടില്‍ ഹാട്രിക്ക് നേടുന്ന താരമെന്ന ബഹുമതി ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് സ്വന്തമാക്കിയിരുന്നു.

സ്വന്തം ഹോം ഗ്രൗണ്ടില്‍ നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പരിശീലകസ്ഥാനം ഒഴിയാന്‍ ഓലെയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. ക്ലബ് മാനേജ്മെന്റ് പരിശീലകസ്ഥാനത്തേക്ക് മറ്റൊരാളെ പരിഗണിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും തീരുമാനമായിട്ടില്ല.കോച്ചിനെ മാറ്റാന്‍ ആരാധകര്‍ മാത്രമല്ല താരങ്ങളും ആഗ്രഹിക്കുന്നുവെന്ന സൂചന യുണൈറ്റഡ് താരം ലിംഗാര്‍ഡ് നല്‍കിയിരിക്കുകയാണ്.ഓലെയെ പുറത്താക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് ലൈക്കടിച്ചിരിക്കുകയാണ് ലിംഗാര്‍ഡ്. അതേസമയം താരം അശ്രദ്ധ കൊണ്ടാണോ അതോ മനപ്പൂര്‍വ്വമാണോ ഇത്തരമൊരു പോസ്റ്റിന് ലൈക്കടിച്ചതെന്ന് അറിവില്ല.വീഡിയോ കാണാം