ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനോട് പത്തു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.ബാറ്റിങ്ങിലും ബൗളിങ്ങിലും സമഗ്രാധിപത്യം പുലർത്തിയ പാകിസ്താൻ മികച്ച കളിയാണ് കാഴ്ചവെച്ചത്.മത്സരശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യവും അതിന് ഇന്ത്യൻ നായകൻ കോഹ്ലി നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മത്സരത്തില്‍ ഡക്കായി മടങ്ങിയ രോഹിത് ശര്‍മ്മയ്ക്ക് പകരം ഇഷാന്‍ കിഷനെ ടീമിലുള്‍പ്പെടുത്തിയാല്‍ പോരായിരുന്നോ? രോഹിത്തിന്റെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് തെറ്റിയോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളായിരുന്നു മാധ്യമപ്രവർത്തകൻ കോഹ്‌ലിയോട് ചോദിച്ചത്.

ഇന്ത്യന്‍ നായകന്‍ നിങ്ങള്‍ എന്താണ് ഇക്കാര്യത്തില്‍ കരുതുന്നതെന്ന് റിപ്പോര്‍ട്ടറോട് തിരിച്ചു ചോദിച്ചു. കോഹ്‌ലി – ‘ നിങ്ങള്‍ രോഹിതിനെ അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കുമോ? നിങ്ങള്‍ ഒഴിവാക്കുമോ? ഞങ്ങള്‍ കളിച്ച അവസാന മത്സരത്തില്‍ അദ്ദേഹം ചെയ്തതെന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? അവിശ്വസനീയം. നിങ്ങള്‍ക്ക് വിവാദം വേണെങ്കില്‍ നേരത്തെ എന്നോട് പറയൂ, അപ്പോള്‍ എനിക്ക് അതിനനുസരിച്ച് ഉത്തരം നല്‍കാം’ കോഹ്‌ലി പറഞ്ഞു. വീഡിയോ കാണാം