ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്. പാകിസ്താനെതിരായ മത്സരത്തിൽ ഷഹീൻ അഫ്രീദിയുടെ പന്ത് തോളിൽ പതിച്ചതിനെ തുടർന്ന് ഹാർദിക്കിനെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. പരിക്കേറ്റതിനെ തുടർന്ന് ഹാർദിക്ക് പാണ്ഡ്യ ഫീൽഡിങ്ങിനിറങ്ങിയിരുന്നില്ല. പകരം ഇഷൻ കിഷനാണ് ഫീൽഡ് ചെയ്തത്. പരിക്ക് ഗുരുതരമല്ലെന്ന് വ്യക്തമായതോടെ ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ അടുത്ത മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുണ്ടാകും.