ടി20 ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ പരാജയപ്പെട്ടതിൽ പ്രതികരണവുമായി മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്.

ഹര്‍ദ്ദിക് പാണ്ഡ്യയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയതാണ് ഇന്ത്യക്ക് പറ്റിയ വലിയ തെറ്റെന്നാണ് ഇന്‍സമാമിന്റെ പ്രതികരണം. അഞ്ച് ബൗളര്‍മാരുമായി മാത്രം കളിക്കാനിറങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായെന്നും ഇന്‍സമാം പറഞ്ഞു.

തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ടീം സെലക്ഷന്‍ പാടെ പാളി. ഹര്‍ദ്ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്താനുള്ള തീരുമാനമാണ് അവര്‍ക്ക് പറ്റിയ വലിയ പിഴവ്. അദ്ദേഹത്തിന്റെ പരിക്കും അദ്ദേഹം തോൾ പിടിച്ച് നിന്നത്തുമെല്ലാം എതിരാളികൾക്ക് 10 പേരോടാണ് മത്സരിക്കുന്നത് എന്ന ധാരണ ഉണ്ടാക്കുകയും മത്സരത്തിൽ ഇത് പാകിസ്ഥാൻ തരങ്ങൾക്ക് മാനസിക വിജയത്തിനും കാരണമായി എന്നും അദ്ദേഹം പറഞ്ഞു.