ബൊറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർ താരം ഏർലിങ് ഹാലണ്ടിന് പരിക്ക്.നടുവിന് പരിക്കേറ്റ താരത്തിന് ഈ വർഷം ഇനി കളിക്കാൻ സാധിക്കില്ലെന്നാണ് ഡോർട്മുണ്ട് മെഡിക്കൽ ടീം അറിയിച്ചിരിക്കുന്നത്.ജർമ്മൻ ദിനപത്രം ‘ബിൽഡി’ന്റെ റിപ്പോർട്ടുകൾപ്രകാരം അടുത്തവർഷം തുടക്കം വരെ ഹാലൻഡ് പുറത്തിരിക്കുമെന്നാണ്.

ടീമിലെ പ്രധാന താരത്തിനേറ്റ പരിക്ക് ബൊറൂസ്സിയ ഡോർട്മുണ്ടിന്റെ ബുണ്ടസ് ലീഗ കിരീടസ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. അജാക്സിനെതിരെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഹാലൻഡ് ഡോർട്മുണ്ടിന് വേണ്ടി കളിച്ചിരുന്നു.മുൻ സീസണുകളിൽ മികച്ച പ്രകടനം ഈ സീസണിലും തുടർന്ന ഹാലൻഡ് ആകെ പത്തു മത്സരങ്ങളിൽ നിന്നായി 13 ഗോളുകളും 4 അസിസ്റ്റുകളും നേടിയിട്ടുണ്ട്.