ഇന്നലെ നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡ് ബദ്ധവൈരികളായ ബാഴ്‌സലോണയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.ഡേവിഡ് അലാബയും വസ്‌കേസുമാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്.ബാഴ്സയുടെ ആശ്വാസ ഗോൾ സെർജിയോ അഗ്യൂറോ നേടി.മത്സരത്തിന്റെ ഇരുപത്തിനാലാം മിനുട്ടിൽ ഗോൾകീപ്പർ മാത്രം നിൽക്കെ ബാഴ്‌സ താരം സെർജിനോ ഡെസ്റ്റിന് ലഭിച്ച സുവർണ്ണാവസരം ഗോളായിരുന്നുവെങ്കിൽ മത്സരഫലം മാറിയേനേ.

ബാഴ്‌സയ്ക്ക് ലീഡ് നേടാനുള്ള ഏറ്റവും മികച്ച അവസരമാണ് ഡെസ്റ്റ് കളഞ്ഞുകുളിച്ചത്. വിനീഷ്യസ് ജൂനിയറിനെ ഫൗൾ ചെയ്തതിന് റയൽ പെനാൽറ്റിക്ക് വേണ്ടി അപ്പീൽ ചെയ്യവേ ബാഴ്സ നടത്തിയ കൗണ്ടർ അറ്റാക്കിലായിരുന്നു അവസരം. റയൽ ഡിഫന്റർമാരെ കബളിപ്പിച്ച് മെംഫിസ് ഡിപ്പായ് പന്ത് അൻസു ഫാത്തിക്ക് നൽകി.പക്ഷെ പന്ത് കണക്ട് ചെയ്യാൻ ഫാത്തിക്ക് സാധിച്ചില്ല,പകരം പന്ത് ചെന്നെത്തിയത് ആരാലും മാർക്ക് ചെയ്യപ്പെടാതിരുന്ന ഡെസ്റ്റിന്റെ കാലിലേക്ക്.ബാഴ്‌സ ആരാധകർ ഗോളെന്നുറപ്പിച്ച നിമിഷം.ഡെസ്റ്റിന്റെ ഷോട്ട് പക്ഷെ കടന്നുപോയത് ഗാലറിയിലേക്ക്.ഗോളെന്നുറപ്പിച്ച പന്തിന്റെ പോക്ക് കണ്ട് ആകെ നിരാശരായ ബാഴ്‌സ താരങ്ങളും പരിശീലകൻ കോമാനും.വീഡിയോ കാണാം;