ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് കോവിഡ് മൂലം ഉപേക്ഷിച്ചതോടെ ഇന്ത്യൻ താരങ്ങൾ ഐപിഎൽ കളിക്കാൻ വേണ്ടിയിട്ടാണ് ഇത്തരത്തിലൊരു നീക്കം ബിസിസിഐ നടത്തിയത് എന്ന ആരോപണം ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിനു പിന്നാലെ മറ്റൊരു വാർത്ത കൂടി വരികയാണ്. ഐപിഎല്ലിലെ യുഎഇയിലെ രണ്ടാം പതിപ്പിൽ നിന്ന് പിന്മാറിയിരിക്കുകയാണ് 3 ഇംഗ്ലണ്ട് താരങ്ങൾ. ജോണി ബൈർസ്റ്റോ, ക്രിസ് വോക്സ്, ഡേവിഡ് മലാൻ എന്നിവരാണ് ഐപിഎല്ലിലെ യുഎഇയിലെ രണ്ടാം പതിപ്പിൽ നിന്ന് പിന്മാറിയിരിക്കുന്നത്. ഇന്ത്യ ടെസ്റ്റ് പരമ്പര ഉപേക്ഷിച്ചതിനു പിന്നാലെയാണ് ഈ മൂന്ന് ഇംഗ്ലണ്ട് താരങ്ങളുടെയും നീക്കം എന്നത് പല തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർത്തുന്നുണ്ട്.

ഐപിഎല്ലിൽ സൺറൈസ് ഹൈദരാബാദ് താരമാണ് ജോണി ബൈർസ്റ്റോ. ക്രിസ് വോക്സ് ഡൽഹിയുടെയും ഡേവിഡ് മലൻ പഞ്ചാബിന്റെയും താരമാണ്