വളരെ വ്യത്യസ്തമായ ചലഞ്ചുമായി വന്നിരിക്കുകയാണ് ടാറ്റ.
ദുബൈയിൽ നടന്നുകൊണ്ടിരിക്കുന്ന ഐപിഎൽ 14-ാം സീണണിന്റെ രണ്ടാംപാദ മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ പ്രദർശത്തിന് വെച്ചിരിക്കുന്ന ടാറ്റയുടെ ഏറ്റവും പുതിയ സഫാരി ഗോൾഡ് എഡിഷൻ കാറാണ് ഇപ്പോൾ ചർച്ചാ വിഷയം.സ്റ്റേഡിയത്തിൽ വെച്ചിരിക്കുന്ന സഫാരി ഗോൾഡ് സ്റ്റാൻഡേർഡ് കാറിന് മുകളിലോ കാർ വെച്ചിരിക്കുന്ന പോഡിയത്തിന് മുകളിലോ ബാറ്റ്‌സ്മാൻ പന്തടിച്ചാൽ രണ്ട് ലക്ഷം രൂപ ടാറ്റ കോവിഡ് പ്രതിരോധത്തിനായി രണ്ട് ലക്ഷം രൂപ നൽകും. സഫാരി ഗോൾഡ് ഹിറ്റ് ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ അക്ഷയപാത്ര ഫൗണ്ടേഷന്‍ വഴിയാണ് കോവിഡ് പ്രതിരോധത്തിന് കമ്പനി പണം നൽകുക.