ഈ വര്ഷം നടക്കാനിരിക്കുന്ന ടി 20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് സഞ്ജു സാംസൺ.

‘ടി 20 ലോക കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനാവാതെ പോയത് വളരെ നിരാശാജനകം തന്നെയാണ്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതും ലോക കപ്പില്‍ കളിക്കുന്നതും എല്ലാ കളിക്കാര്‍ക്കും ഒരു വലിയ സ്വപ്നമാണ്.ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ഏതെങ്കിലും കളിക്കാരന് കീഴിൽ വരുന്ന കാര്യമല്ല.ടീമിൽ അവസരം കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.” സഞ്ജു പറഞ്ഞു.

തന്റെ ശ്രദ്ധ ഇനി മുഴുവനും ഐപിഎല്ലിലായിരിക്കുമെന്നും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള പരിശ്രമം തുടരുമെന്നും സഞ്ജു പറഞ്ഞു.