അബുദാബിയിലെ ശൈഖ് സായിദ് സ്റ്റേഡിയത്തിൽ കൊൽക്കത്തയെ നേരിടാൻ ഇറങ്ങും മുമ്പ് ബാഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് മാനേജ്‌മെന്റ് രസകരമായ ഒരു പ്രഖ്യാപനം നടത്തി.
ഇന്നത്തെ മത്സരത്തിൽ ആർ.സി.ബി നേടുന്ന ഓരോ സിക്‌സിനും 60,000 രൂപയും ഫോറിന് 40,000 രൂപയും വിക്കറ്റിന് 25,000 രൂപയും കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിച്ച മുൻനിര പോരാളികൾക്ക് നൽകുമെന്നായിരുന്നു ആ പ്രഖ്യാപനം. പക്ഷെ ഒരു സിക്സ് പോലും നേടാതെ മാനേജ്മെന്റിന് ഒരു ചിലവ് പോലും വരുത്താതെ ആർ സി ബി ബാറ്റസ്മാൻമാർ കൂടാരം കയറി. 8 ഫോറുകൾ മാത്രമാണ് ബാഗ്ലൂരിന്റെ ഇന്നിങ്‌സിൽ പിറന്നത്.