അതീനാടകീയ രംഗങ്ങൾക്കായിരുന്നു ഇന്നലെ പാർക്ക് ഡി പ്രിൻസസ്സ് സാക്ഷ്യം വഹിച്ചത്. സൂപ്പർ താരം ലയണൽ മെസ്സി പിഎസ്‌ജി ജേഴ്‌സിയിൽ ആദ്യമായി പാർക്ക് ഡി പ്രിൻസിസിൽ അരങ്ങേറിയ മത്സരത്തിൽ താരത്തെ എഴുപ്പത്തിയൊന്നാം മിനുട്ടിൽ പരിശീലകൻ പോച്ചറ്റിനോ സബ്സ്റ്റിട്യൂഷൻ ചെയ്തതിരുന്നു.ലിയോണെനിനെതിരായ മത്സരത്തിൽ ഒരു ഗോൾ വീതം നേടി മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്‌ കടക്കുന്ന വേളയിലായിരുന്നു മെസ്സിയെ പിഎസ്ജി പരിശീലകൻ തിരിച്ചുവിളിച്ചത്.സബ് ചെയ്യാനുള്ള തീരുമാനം ഒരിക്കലും മെസ്സിയെ സന്തുഷ്ടനാക്കിയില്ലെന്ന് താരത്തിന്റെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു.കൂടാതെ പോച്ചട്ടീനോയ്‌ക്ക്‌ ഹസ്‌തദാനം ചെയ്യാനും മെസ്സി നിന്നില്ല.ആരാധകരുടെയും ഫുട്ബോൾ നിരീക്ഷകരുടെയും വ്യാപക വിമർശനങ്ങൾക്കൊടുവിൽ മെസ്സിയെ എന്തുകൊണ്ടാണ് സബ് ചെയ്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പിഎസ്‌ജി പരിശീലകൻ പോച്ചറ്റിനോ.

പരിക്ക് പറ്റാനുള്ള സാധ്യത മുന്നിൽ കണ്ടാണ് മെസ്സിയെ സബ് ചെയ്തതെന്നാണ് പോച്ചട്ടീനോ പറഞ്ഞത്.വരും നാളുകളിൽ പ്രധാനപ്പെട്ട മല്സരങ്ങൾ വരുന്നുണ്ടെന്നും അതിനാൽ ഒരു റിസ്‌ക് എടുക്കാൻ തണലും മെഡിക്കൽ ടീമും തയ്യാറായില്ലെന്നും പിഎസ്ജി പരിശീലകൻ പറഞ്ഞു. ” ടീമിന് വേണ്ടിയെടുത്ത തീരുമാനമാണ് ഇത്.സൂപ്പർ താരങ്ങൾ ഒരുപാട് ടീമിലുണ്ടാവുമ്പോൾ ഇതുപോലെയുള്ള തീരുമാനങ്ങൾ എടുക്കേണ്ടതായി വരും.ചിലപ്പോൾ അത് സ്വീകാര്യമായി തോന്നും,ചിലപ്പോൾ മറിച്ചും ” – പോച്ചട്ടീനോ മാധ്യമങ്ങളോട് പറഞ്ഞു.

ബദ്ധവൈരികളായ ലിയോണിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പിഎസ്‌ജി വിജയിച്ചിരുന്നു.ലിയോണിന് വേണ്ടി 56 ആം മിനുട്ടിൽ പക്വേറ്റ സ്കോർ ചെയ്തപ്പോൾ പെനാൽറ്റിയിലൂടെ നെയ്മർ പിഎസ്ജിക്ക് സമനില നേടിക്കൊടുത്തു.86 ആം മിനുട്ടിൽ ഇകാർഡിയാണ് പിഎസ്ജിയുടെ വിജയഗോൾ നേടിയത്.