സീസണിലെ ആദ്യത്തെ ഹോം മത്സരത്തിന് വേണ്ടി പാർക്ക് ഡി പ്രിൻസസിലെത്തിയ സൂപ്പർ താരം കിലിയൻ എംബാപ്പയെ കൂകിവിളിച്ച് പിഎസ്‌ജി ആരാധകർ. സമ്മർ ട്രാൻസ്ഫെറിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ ശ്രമിച്ച എംബാപ്പയോടുള്ള അമർഷം സ്വന്തം ഹോം ഗ്രൗണ്ടിലും ആരാധകർ മറച്ചുവെച്ചില്ല.ക്ലർമൻറ് ഫൂട്ടിനെതിരായ ലീഗ് വൺ മത്സരത്തിലായിരുന്നു എംബാപ്പയ്ക്ക് ആരാധകരുടെ കൂകിവിളി നേരിടേണ്ടി വന്നത്.മത്സരത്തിൽ ഗോൾ നേടിയിട്ടും എംബാപ്പെയ്ക്ക് ആരാധകരുടെ കൈയ്യടി നേടാൻ സാധിച്ചില്ല.അടുത്ത വർഷം ജൂണിൽ പിഎസ്ജിയുമായുളള കരാർ അവസാനിച്ച് എംബാപ്പെ ഫ്രീ ഏജന്റായി മാറും.ജനുവരിയോടെ മറ്റു ക്ലബ്ബുകളുമായി പ്രീ എഗ്രിമെന്റ് ചർച്ചകൾ നടത്താൻ താരത്തിന് സാധിക്കും.രണ്ടു പുതിയ ഓഫറുകൾ പിഎസ്‌ജി താരത്തിന്റെ മുന്നിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും എംബാപ്പെ അത് നിരസിക്കുകയായിരുന്നു.