ഇന്നലെ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമായിരുന്നില്ല പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയത്. ബെൽജിയൻ പടക്കുതിര ലുക്കാക്കുവും ഒരിടവേളയ്ക്ക് ശേഷം ചെൽസി ജേഴ്സിയിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് മടങ്ങിയെത്തി,അതും ഇരട്ട ഗോളുകളും നേടി രാജകീയമായി തന്നെ.ആസ്റ്റൺ വിലയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ലുക്കാക്കുവിന്റെ ഇരട്ട ഗോളുകളും കൊവാചിച്ചിന്റെ ഒരു ഗോളിന്റെയും ബലത്തിൽ ചെൽസി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചിരുന്നു. രണ്ടു ഗോളുകൾ നേടി തന്റെ മടങ്ങിവരവ് അവസ്മരണീയമാക്കിയിട്ടും ഇന്നലെ അത്ര ദിവസമായിരുന്നില്ല ലുക്കാക്കുവിന്. ആദ്യ ഗോൾ നേടി ‘ ക്നീ സ്ലൈഡ് ‘ നടത്തിയ ലുക്കാക്കു ഭാഗ്യം കൊണ്ടാണ് പരിക്കിൽ നിന്നും രക്ഷപ്പെട്ടത്.പാളിപ്പോയ ഗോളാഘോഷത്തിന് പിന്നാലെ ഇനി മുതൽ കാൽമുട്ട് കൊണ്ടുള്ള ഗോളാഘോഷം നടത്തില്ലെന്ന് ആരാധകരെ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുകയാണ് താരം. വീഡിയോ കാണാ;

ലുക്കാക്കുവിന്റെ ആഘോഷം പാളിപ്പോയെന്ന് മനസ്സിലാക്കിയ സഹതാരം മാർക്കോസ് അലോൺസോ താരത്തിന്റെ മുട്ട് തടവികൊടുത്തു.ഭാഗ്യം കൊണ്ടാണ് വലിയ പരിക്കിൽ നിന്ന് ചെൽസി താരം രക്ഷപ്പെട്ടത്. സെപ്റ്റംബർ പതിനഞ്ചിന് ചാമ്പ്യൻസ് ലീഗിൽ സെനിത്തിനെതിരെയാണ് നിലവിലെ ചാമ്പ്യന്മാരായ ചെൽസിയുടെ അടുത്ത മത്സരം .