വളരെ രാജകീയമായിട്ടാണ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ഓൾഡ് ട്രാഫൊഡിലേക്ക് മടങ്ങിയെത്തിയത് 13 വർഷങ്ങൾക്ക് ശേഷം തന്നെ താനാക്കി മാറ്റിയ പുൽമൈതാനത്തേക്ക് അദ്ദേഹം മടങ്ങിയെത്തിയപ്പോൾ നേരിടേണ്ടി വന്ന ചുമതല ന്യൂകാസിൽ യൂണൈറ്റഡിനായിരുന്നു.മത്സരത്തിൽ ഇരട്ടഗോളുമായി റൊണാൾഡോ തകർത്താടിയപ്പോൾ യുണൈറ്റഡ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് ന്യൂകാസിലിനെ പരാജയപ്പെടുത്തി.മത്സര ശേഷം തോൽവിയുടെ ആഘാതത്തെക്കാൾ ന്യൂ കാസിൽ താരങ്ങൾ ശ്രദ്ധ കൊടുത്തത് റൊണാൾഡോയുടെ ജേഴ്‌സി വാങ്ങാനായിരുന്നു.ജമാൽ ലാസെലെസ്, ഇസാക് ഹെയ്‌ഡൻ , ജോയിൽന്റൻ തുടങ്ങിയ താരങ്ങളാണ് ജേഴ്‌സി അഭ്യർത്ഥിച്ച് റൊണാൾഡോയുടെ സമീപത്തെത്തിയത്.

പക്ഷെ റൊണാൾഡോ ആർക്കും നൽകിയില്ലെന്ന് മാത്രമല്ല മറ്റൊരു നേരത്തെ തന്നെ ജേഴ്സി ആവശ്യപ്പെട്ടിരുന്നു എന്ന തരത്തിലായിരുന്നു റൊണാൾഡോയുടെ പ്രതികരണം.മൈതാനത്ത് വെച്ച് ആർക്കും റൊണാൾഡോ ജേഴ്‌സി നൽകിയിരുന്നില്ല.ചിലപ്പോൾ തന്റെ മടങ്ങിവരവിൽ ആദ്യമായി ധരിച്ച ജേഴ്സിയെന്ന നിലയിൽ അദ്ദേഹം തന്നെ അത് സൂക്ഷിക്കാനാണ് സാധ്യത.