പരിക്കുകൾ വിട്ടുമാറാത്ത കരിയറാണ് റയൽ മാഡ്രിഡിന്റെ വെയ്ൽസ് താരം ഗാരെത് ബെയ്‌ലിന്റെത്.ഇന്റർനാഷണൽ ബ്രേക്കിൽ ബെലാറസിനെതിരെ ഹാട്രിക്ക് ഗോളുകളടിച്ച് ഫോമിലേക്ക് തിരിച്ചെത്തിയ താരത്തിന് വീണ്ടും പരിക്ക് വിനയായിരിക്കുകയാണ്. പേശിക്കേറ്റ പരിക്ക് കാരണം സെൽറ്റ വീഗയ്ക്കെതിരായ ലാ ലീഗ മത്സരം ബെയ്‌ലിന് നഷ്ടമാവും.

പരിക്കുകളും ഫിറ്റ്നസ്സില്ലായ്മയും കൊണ്ട് സമ്പന്നമാണ് ബെയ്‌ലിന്റെ റയൽ മാഡ്രിഡ് കരിയർ.അടുത്ത മത്സരവും നഷ്ടമാവുന്നതോടെ വിട്ടുമാറാത്ത പരിക്കുകൾ കാരണം 102 മത്സരങ്ങളാണ് ബെയിലിന് റയൽ മാഡ്രിഡിൽ നഷ്ടമായിരിക്കുന്നത്.പരിക്ക് ഭേദമാവാൻ ആഴ്ചകൾ എടുക്കുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ സീസണിൽ ടോട്ടൻഹാമിലേക്ക് ലോണടിസ്ഥാനത്തിൽ ചേക്കേറിയ ബെയ്ൽ ഈ സീസണിൽ പരിശീലകൻ കാർലോ അഞ്ചലോട്ടിയുടെ കീഴിൽ ഫസ്റ്റ് ഇലവനിൽ അവസരം ഉറപ്പിച്ചിരിക്കുന്ന സമയത്താണ് വില്ലനായി പരിക്ക് കടന്നുവന്നത്.