വമ്പൻ താരങ്ങളടങ്ങിയ ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജെർമയ്‌നെ ബെൽജിയൻ ക്ലബ് ബ്രൂഗ്ഗെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ സമനിലയിൽ തളച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് ഫുട്ബാൾ ലോകം.സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും എമ്പാപ്പെയും ആദ്യമായി ഒരുമിച്ച് പന്തു തട്ടിയ മത്സരത്തിൽ വമ്പൻ ചെറുത്തുനിൽപ്പ് നടത്തിയ ബെൽജിയൻ ക്ലബ് ഫുട്ബോൾ ആരാധകരുടെ മനം കീഴടക്കിയിരിക്കുകയാണ്.ആന്ദ്രേ ഹെരേര പിഎസ്ജിക്ക് ആദ്യം ലീഡ് നൽകിയിരുന്നുവെങ്കിലും ഹാൻസ് വനേകാൻ ബ്രൂഗ്ഗിന് വേണ്ടി സമനില നേടി. മത്സരത്തിൽ അർജന്റീനൻ ഫോർവേഡ് മൗറോ ഇകാർഡി രണ്ടാം പകുതിയിൽ പിഎസ്ജിക്ക് വേണ്ടി ഇറങ്ങിയിരുന്നു.അമ്പത്തിയൊന്നാം മിനുട്ടിൽ എംബാപ്പെ പരിക്കേറ്റ് പുറത്തുപോയതോടെയാണ് ഐകാർഡി പകരക്കാരനായി ഇറങ്ങിയത്.പക്ഷെ താരത്തിന് തിളങ്ങാൻ സാധിച്ചില്ലെന്ന് മാത്രമല്ല വമ്പൻ അബദ്ധങ്ങൾ കാണിക്കുകയും ചെയ്തു.വീഡിയോ കാണാം

സെപ്റ്റംബർ 29ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ് പിഎസ്ജിയുടെ അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരം. ആർബി ലെപ്‌സിഗിനെ മൂന്നിനെതിരെ ആറു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റർ സിറ്റി പിഎസ്ജിയെ നേരിടാനെത്തുന്നത്.