തഗ്ഗ് ഡയലോഗുകൾക്കും മാസ്സ് സംഭാഷണങ്ങൾക്കും പേരുകേട്ട വ്യക്തിയാണ് ഫുട്ബോൾ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച്.ബാലൺ ഡി ഓർ എന്തുകൊണ്ട് ലഭിച്ചില്ല എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഇബ്രാഹിമോവിച്ച് നൽകിയ തഗ്ഗ് മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ലോകത്തിലെ മികച്ച കളിക്കാരൻ താനെന്ന് പറഞ്ഞ ഇബ്രാഹിമോവിച്ച് ബാലൺ ഡി ഓറിനെ താനല്ല മിസ്സ് ചെയ്യുന്നത് മറിച്ച് ബാലൺ ഡി ഓർ തന്നെയാണ് മിസ് ചെയ്യുന്നതെന്ന് പറഞ്ഞു. ” തങ്ങളൊരു മികച്ച കളിക്കാരനാണെന്ന് തെളിയിക്കാൻ ഒരു പുരസ്‌കാരം ആവശ്യമാണ്. പക്ഷെ എന്നെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ താൻ തന്നെയാണ്. ബാലൺ ഡി ഓറിനെ താനല്ല മിസ്സ് ചെയ്യുന്നത് ; തന്നെ ബാലൺ ഡി ഓറാണ് മിസ്സ് ചെയ്യുന്നത് ” – ഫ്രാൻസ് ഫുട്ബോളിന് നൽകിയ അഭിമുഖത്തിൽ ഇബ്രാഹിമോവിച്ച് പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് കിരീടം നേടാത്തത് കൊണ്ട് താനൊരു മോശം താരമാണെന്ന് കരുതുന്നില്ലെന്നും ഇബ്രാഹിമോവിച്ച് പറഞ്ഞു.