ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വേണ്ടി നാട്ടിലേക്ക് അയക്കാതിരുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് ഫിഫ ചുമത്തിയിരുന്ന വിലക്ക് നീക്കി. വിവിധ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുന്ന എട്ടോളം ബ്രസീലിയൻ താരങ്ങൾക്ക് ഒരു മത്സരത്തിൽ വിലക്കേർപ്പെടുത്തിയിരുന്നു.ഇതാണ് ഫിഫ ഇന്നലെ രാത്രി നീക്കിയത്.ഇംഗ്ലീഷ് ക്ലബ്ബുകളുടെ അഭ്യർത്ഥന അവസാന നിമിഷത്തിൽ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ സ്വീകരിക്കുകയായിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പേരിലാണ് ബ്രസീലുൾപ്പെടുന്ന റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്ക് ഇംഗ്ലീഷ് ക്ലബ്ബുകൾ തങ്ങളുടെ താരങ്ങളെ അയക്കാതിരുന്നത്.പ്രധാനപ്പെട്ട മത്സരങ്ങളായിട്ടും താരങ്ങളെ വിട്ടുനൽകാത്തതിനെതിരെ ബ്രസീൽ ഫുട്ബോൾ അസ്സോസിയേഷൻ ഫിഫയ്ക്ക് പരാതി നൽകിയിരുന്നു.ഇതിനെത്തുടർന്നാണ് ബ്രസീൽ താരങ്ങൾക്ക് ഫിഫ വിലക്കേർപ്പെടുത്തിയത്.