ലെസ്റ്റർ സിറ്റി – നാപോളി യൂറോപ്പ ലീഗ് മത്സരത്തിന് മുമ്പ് സംഘർഷത്തിലേർപ്പെട്ട എട്ടോളം വരുന്ന ആരാധകരെ പോസ് അറസ്റ്റ് ചെയ്തു.7 നാപോളി ആരാധകരെയും ഒരു ലെസ്റ്റർ സിറ്റി ആരാധകനെയുമാണ് പോലീസ് സ്റ്റേഡിയത്തിനകത്ത് വെച്ച് അറസ്റ്റ് ചെയ്തത്. ടാക്സി ഡ്രൈവറെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണത്തിൽ ഒരു ഇറ്റാലിയൻ ആരാധകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.പെരസും ബാൺസുമാണ് ലെസ്റ്ററിന് വേണ്ടി ഗോളുകൾ നേടിയത്.വിക്ടർ ഒസിംഹെൻ നാപോളിക്ക് വേണ്ടി രണ്ടു ഗോളുകളും നേടി ടീമിന് സമനില നേടിക്കൊടുത്തു.മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇരു ടീമിന്റെയും ആരാധകർ തമ്മിൽ പരസ്പരം വസ്തുക്കൾ എറിഞ്ഞിരുന്നു.