മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് വിങ്ങർ റഹീം സ്റ്റെർലിംഗിനെ വരുന്ന വിന്റർ ട്രാൻസ്‌ഫറിൽ ടീമിലെത്തിക്കാൻ ബാഴ്‌സലോണ ആലോചിക്കുന്നതായി റിപ്പോർട്ട്.സിറ്റിയിൽ ഫസ്റ്റ് ഇലവനിൽ അവസരം കിട്ടാതെ വിഷമിക്കുന്ന സ്റ്റെർലിങ്ങിനെ ലോണടിസ്ഥാനത്തിൽ സ്വന്തമാക്കാൻ ബാഴ്‌സ ശ്രമിക്കുന്നതായി പ്രശസ്ത ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.ബാഴ്സയിൽ താരത്തിന് കൂടുതൽ സമയം കളിക്കാൻ അനുവദിക്കുമെന്നാണ് പ്രധാനമായുള്ള ഓഫർ.