21 വർഷങ്ങൾ നീണ്ട യാത്ര അപ്രതീക്ഷിതമായി അവസാനിപ്പിച്ചിരിക്കുകയാണ് ഇതിഹാസ താരം ലയണൽ മെസ്സിയും ബാഴ്സലോണയും. കാറ്റാലൻ വമ്പന്മാരുടെ എക്കാലത്തെയും മികച്ച കളിക്കാരനെന്ന ഖ്യാതിയും നേടിയാണ് അർജന്റീനൻ ഫുട്ബോളർ ക്ലബ് വിട്ടത്.ബാഴ്സയോട് പാതി മനസ്സോടെ വിനോദ പറഞ്ഞ മെസ്സി അടുത്ത തട്ടകമായിയോ തിരഞ്ഞെടുത്തത് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയെയാണ്.കഴിഞ്ഞ ദിവസം കെങ്കേമമായി തന്നെ ഫ്രഞ്ച് ക്ലബ് സൂപ്പർ താരത്തെ പാർക്ക് ഡി പാരിസിൽ അവതരിപ്പിക്കുകയും ചെയ്തു.ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ മെസ്സി അവസാനമായി കളിച്ച മത്സരത്തിൽ തോൽക്കാനായിരുന്നു ടീമിന്റെ വിധി.മത്സരം അവസാനിച്ച് നിരാശനായി ഡഗ്ഔട്ടിലേക്ക് നടന്ന് പോകുന്ന മെസ്സിയെ നോക്കി ഇ എസ് പി എൻ കമന്റേറ്റർ നടത്തിയ കമ്മന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.ചിലപ്പോൾ നൗക്യാമ്പിൽ ഇത് മെസ്സിയുടെ അവസാന മത്സരമായിരിക്കാമെന്നാണ് കമന്റേറ്റർ പറയുന്നത്.വീഡിയോ കാണാം

കഴിഞ്ഞ ജൂണിൽ ക്ലബുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റായി മാറിയ മെസ്സി ബാഴ്സയുടെ അഞ്ചു വർഷത്തേക്ക് കരാർ പുതുക്കുമെന്നുള്ള റിപോർട്ടുകൾ പുറത്തുവന്നിരുന്നു.ഇതിനെയെല്ലാം അസ്ഥാനത്താക്കിയാണ് കഴിഞ്ഞായഴ്ച മെസ്സിയെ ടീമിൽ നിലനിർത്താൻ സാധിക്കില്ലെന്ന് ബാഴ്സ അറിയിച്ചത്.ലാ ലീഗയുടെ ഫിനാൻഷ്യൽ നിയമങ്ങളാണ് തടസ്സമെന്നായിരുന്നു ബാഴ്‌സ പറഞ്ഞത്.