ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരങ്ങൾ നടക്കുമ്പോൾ ആരാധകർ ഇടയ്ക്ക് ഗ്രൗണ്ടിലേക്ക് ഓടിവരുന്നതൊക്കെ നാം കണ്ടതാണ്. ഇപ്പോഴിതാ അമേരിക്കയിലെ ഫുട്ബാൾ ലീഗായ മേജർ ലീഗ് സോക്കറിലും അങ്ങനെയൊരു സംഭവത്തെ നടന്നിരിക്കുകയാണ്. ഇത്തവണ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത് ഒരു രണ്ട് വയസുകാരനാണ്. അവനെ പിടിക്കാന്‍ പിന്നാലെ ഓടി കുട്ടിയുടെ ‘അമ്മ ഗ്രൗണ്ടില്‍ വഴുതിവീഴുകയും ഒടുവില്‍ കുട്ടിയേയും വാരിയെടുത്ത് തിരിച്ചു കയറിയ അമ്മയുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയയിലെ വൈറലാ താരങ്ങൾ.അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. എഫ്.സി സിന്‍സിന്നാറ്റിയും ഒര്‍ലാന്‍ഡോ സിറ്റിയും തമ്മില്‍ നടന്ന മത്സരത്തിനിടെ രണ്ടു വയസുകാരന്‍ സയ്‌ദേക് കാര്‍പെന്റര്‍ ഗ്രൗണ്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ബാരിക്കേഡും സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുംവെട്ടിച്ച് കുട്ടി ഗ്രൗണ്ടിലെത്തിയത് എങ്ങനെയെന്ന് വ്യക്തമല്ല.

എന്തായാലും കുട്ടിയും, പിന്നാലെ തന്നെ അവനെ പിടിക്കാന്‍ പാഞ്ഞെത്തിയ അമ്മ മോര്‍ഗന്‍ ടക്കറും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. രസകരമായ സംഭവം മുഴുവന്‍ ക്യാമറയില്‍ പതിഞ്ഞെന്നു മാത്രമല്ല, മേജര്‍ സോക്കര്‍ ലീഗിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ തന്നെ അവര്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തു. ഈ കൊച്ചു കടന്നുകയറ്റക്കാരനും അമ്മക്കും നല്ല ദിനം നേരുന്നതായി സോക്കര്‍ ലീഗ് ആശംസിക്കുകയും ചെയ്തു. ഞൊടിയിടയിലാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.