ഫുട്‌ബോളിൽ എതിര്‍ താരങ്ങൾ തമ്മിൽ കൊമ്പ്കോർക്കുന്നതു നാം പലപ്പോഴായും കണ്ടിട്ടുണ്ട്. എന്നാൽ സ്വന്തം ടീമിലെ താരങ്ങൾ പരസ്പരം കൊമ്പ്കോർക്കുന്നതു വളരെ ചുരുക്കമായിട്ടാവും കണ്ടിട്ടുണ്ടാവുക. എന്നാൽ അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ് തുർക്കിഷ് സൂപ്പർ ലീഗിൽ.തുര്‍ക്കിഷ് സൂപ്പര്‍ ലിഗ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെയാണ് വിവാദ സംഭവം. സ്വന്തം ടീം അംഗങ്ങള്‍ തമ്മില്‍ മൈതാനത്ത് വച്ച്‌ കൊമ്ബുകോര്‍ത്തതാണ് വൈറലായത്. ഗലാത്‌സരെ- ഗിരെസന്‍പോര്‍ മത്സരത്തിനിടെയാണ് സംഭവം. ഗലാത്‌സരെ പ്രതിരോധ താരമായ മാര്‍ക്കാവോയാണ് ഇവിടെ വില്ലനായത്.മത്സരത്തിനിടെ മാര്‍ക്കാവോ സഹ താരമായ അക്തുര്‍കോഗ്ലുവിനെതിരെയാണ് തിരിഞ്ഞത്. താരത്തെ പിടിച്ചു തള്ളുകയും തലകൊണ്ട് അക്തുര്‍കോഗ്ലുവിന്റെ നെറ്റിയില്‍ ഇടിക്കുന്നതും കൈകൊണ്ട് മുഖത്ത് അടിക്കുന്നതും വീഡിയോയില്‍ കാണാം. മറ്റ് സഹതാരങ്ങള്‍ ഇരുവരേയും പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയും മാര്‍ക്കാവോ അക്തുര്‍കോഗ്ലുവിനെ തള്ളുന്നുണ്ട്.