ഹിറ്റ് വിക്കറ്റിന്റെ ഭയാനക വേർഷൻ. ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിനത്തിൽ സിംബാവെ നായകൻ പുറത്തായ രീതി കണ്ടാൽ ആരായാലും പറഞ്ഞു പോകും ഇത് ഹിറ്റ് വിക്കറ്റിന്റെ ഭയാനക വേർഷൻ ആണെന്ന്. ബംഗ്ലാദേശ് മീഡിയം ഫാസ്റ്റ് ബൗളർ ഷോരിഫുൽ ഇസ്‌ലാം എറിഞ്ഞ 25ാം ഓവറിലാണ് സംഭവം. ഷോരിഫിനെ അപ്പർകട്ടിന് ശ്രമിച്ച ടെയ്‌ലർക്ക് പിഴച്ചു. പന്ത് നേരെ പോയത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. അപ്പർകട്ടിന് ശ്രമിച്ച പൊസിഷനിൽ നിന്ന് സാധാരണ നിലയിലേക്ക് എത്തുന്നതിനിടെ ടെയ്‌ലറുടെ ബാറ്റ് സ്റ്റമ്പിൽ കൊള്ളുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട ബംഗ്ലാദേശ് ഫീൽഡർമാർ അപ്പീൽ ചെയ്യുകയായിരുന്നു. ഫീൽഡ് അമ്പയർ തേർഡ് അമ്പയർക്ക് വിട്ടു. പിന്നാലെയായിരുന്നു ഔട്ടാണെന്ന് വിധിച്ചുള്ള അറിയിപ്പ് വന്നത്.വീഡിയോ കാണാം.