ബൊറൂസിയ ഡോർട്‌മുണ്ടിന്റെ ഇംഗ്ലീഷ് സൂപ്പർ യുവ താരം ജാഡോൺ സാഞ്ചോയെ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. 73 മില്യൺ യൂറോയെന്ന ഭീമൻ തുകയ്ക്കാണ് സാഞ്ചോയെ യുണൈറ്റഡ് ജർമ്മൻ ക്ലബ്ബിൽ നിന്നും വാങ്ങിയത്.ഇംഗ്ലണ്ടിന്റെ യൂറോ കപ്പ് താരമായിരുന്ന സാഞ്ചോ യുണൈറ്റഡിന്റെ സമ്മർ ട്രാൻസ്ഫെറിലെ ആദ്യത്തെ സൈനിങാണ്. ഒരു വർഷത്തോളം നീണ്ടുനിന്ന അഭ്യുഹങ്ങൾക്കൊടുവിലാണ് യുണൈറ്റഡ് സാഞ്ചോയെ സ്വന്തമാക്കുന്നത്.കഴിഞ്ഞ സമ്മർ ട്രാൻസ്ഫെറിൽ തന്നെ യുണൈറ്റഡ് സാഞ്ചോയ്ക്കായി ഡോർട്മുണ്ടിനെ ബന്ധപെട്ടിരുന്നുവെങ്കിലും തുകയുടെ കാര്യത്തിൽ തീരുമാനാവാത്തതിനാൽ ചർച്ച വിഫലമാവുകയായിരുന്നു .അഞ്ചു വർഷത്തേക്കാണ് സാഞ്ചോ യൂണൈറ്റഡുമായി കരാറിൽ ഒപ്പുവെച്ചത്