ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയിലൂടെ കോടിക്കണക്കിന് വരുന്ന തന്റെ ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.തന്റെ ആഢംബര കാറിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് ശേഷം ‘ഡിസിഷന്‍ ഡേ’ എന്ന അടിക്കുറിപ്പ് വെച്ചതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്.ഇതോടെ താരം യുവന്റസ് വിടുമോ അല്ല കരാര്‍ പുതുക്കമോയെന്ന എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

യൂറോ കപ്പിലെ ടോപ്പ് സ്കോററായ താരം ഇപ്പോള്‍ കുടുംബത്തോടൊപ്പം അവധിക്കാല ആഘോഷങ്ങളിലാണ്.കഴിഞ്ഞ സീസണിലെ സീരി എ ടോപ്പ് സ്കോറര്‍ കൂടിയാണ് റൊണാള്‍ഡോ.2022 വരെയാണ് റൊണാള്‍ഡോയും യുവന്റസും തമ്മിലുള്ള കരാറെങ്കിലും ലയണല്‍ മെസ്സിയും ബാഴ്സയും ചെയ്തത് പോലെ സാലറി കട്ട് ചെയ്ത് 2023 വരെ താരം യുവന്റസില്‍ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ വന്‍ ഓഫറുകളുമായി മുന്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,പിഎസ്ജി,സ്പോര്‍ട്ടിങ് എന്നീ ക്ലബുകള്‍ രംഗത്തുണ്ട്.