കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി വിജയകിരീടമണിഞ്ഞ അര്‍ജന്റീനയുടെ ആഹ്ലാദ നിമിഷങ്ങള്‍ക്കിടിയില്‍ ലോകം കണ്ണുനനയിക്കുന്ന ഒരു സൗഹൃദ രംഗത്തിന് വേദിയായി. അര്‍ജന്റീനയുടെ ക്യാപറ്റന്‍ ലയണല്‍ മെസ്സിയും ബ്രസീലിന്റെ നെയ്മറും തമ്മിലുലുള്ള സൗഹൃദം വ്യക്തമാക്കുന്ന രംഗമായിരുന്നു അത്. ഗ്രൗണ്ടില്‍ അര്‍ജന്റീനിയിന്‍ കളിക്കാരുടെ ആഹ്ലാദ നൃത്തങ്ങള്‍ക്കിടയിലേക്ക് ഒറ്റക്ക് നടന്നുവന്ന നെയമര്‍ നേരെ മെസ്സിയുടെ അടുത്തേക്കാണ് പോയത്. ഇരുവരും കൈനീട്ടി പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു.

വീഡിയോ കാണാം