എകദിന പരമ്പരയിൽ പാകിസ്താനെ സമ്പൂർണ പരാജയമാക്കി ഇംഗ്ലണ്ട്. ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിൽ 3 വിക്കറ്റുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇന്നലെ ഇംഗ്ലണ്ടിന്റെ വിജയത്തേക്കലുപരി ചർച്ചയാവുന്നത് ഇംഗ്ലീഷ് താരം മാറ്റ് പാർക്കിസൺ എറിഞ്ഞ പന്താണ്.പാകിസ്ഥാന്റെ ഇമാം ഉള്‍ ഹഖിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് എത്തിയത് പാര്‍കിന്‍സണിന്റെ അതിശയിപ്പിക്കുന്ന ലെഗ് സ്പിന്‍.

ഡെലിവറി ഓഫ് ദി ഇയര്‍ എന്നാണ് പാര്‍കിന്‍സണിന്റെ ഡെലിവറിയെ ചൂണ്ടി ഇപ്പോള്‍ അഭിപ്രായം ഉയരുന്നത്. ഔട്ട്‌സൈഡ് സ്റ്റംപിന് പുറത്തായി പിച്ച്‌ ചെയ്താണ് പാര്‍കിന്‍സണിന്റെ ഡെലിവറി എത്തിയത്.

ബാറ്റ്‌സ്മാനേയും തന്റെ സഹതാരങ്ങളെ തന്നേയും ഞെട്ടിച്ചായിരുന്നു ഇംഗ്ലണ്ട് ലെഗ് സ്പിന്നറുടെ ഡെലിവറി. 12.1 ഡിഗ്രിയില്‍ പന്ത് അവിടെ സ്പിന്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സ്പിന്‍ എന്നാണ് പാര്‍കിന്‍സണിന്റെ ഡെലിവറിയെ ചൂണ്ടി അഭിപ്രായം ഉയരുന്നത്.

വീഡിയോ കാണാം