മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് സൂപ്പർ താരം മാർക്കസ് റാഷ്‌ഫോർഡ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് പേരുകേട്ട വ്യക്തിയാണ്.ചെറുപ്രായത്തിൽ തന്നെ കളത്തിലും പുറത്തും സൂപ്പർ ഹീറോ പദവിയിലേക്ക് നടന്നുകയറിയ താരമാണ് റാഷ്‌ഫോർഡ്. കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് മാധ്യമത്തിൽ വന്ന റിപ്പോർട്ടിൽ കഴിഞ്ഞ 18 മാസങ്ങളിൽ താരം നടത്തിയ ചാരിറ്റിയുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്.തന്റെ സമ്പത്തിന്റെ 125 ശതമാനവും റാഷ്‌ഫോർഡ് ചാരിറ്റിക്ക് വേണ്ടി ചിലവഴിച്ചുവെന്നാണ് റിപ്പോർട്ട്.ഫുട്ബോൾ താരമെന്നതിലുപരി റാഷ്‌ഫോർഡ് അഭിനന്ദിക്കപ്പെടേണ്ടതും ഈ കണക്കുകൾ രേഖപ്പെടുത്തി തന്നെയാണ്.
നിലവിൽ ബ്രിട്ടനിൽ ഏറ്റവുമധികം ചാരിറ്റി നടത്തുന്ന പത്തു പേരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതും റാഷ്‌ഫോർഡാണ്. ലിവർപൂൾ താരം ജോർദ്ദാൻ ഹെൻഡേഴ്സൺ പട്ടികയിൽ ആറാം സ്ഥാനത്തുണ്ട്.കോവിഡ് പ്രതിസന്ധി സമയത്ത് ദേശീയ ആരോഗ്യ മിഷന് ഹെൻഡേഴ്സൻ 4 മില്യൺ ഡോളർ സംഭാവന ചെയ്തതിരുന്നു.