പാകിസ്താനെതിരെയുള്ള രണ്ടാം ടി20യിൽ പടുകൂറ്റൻ സിക്സർ പറത്തി ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്സ്റ്റൺ.പാകിസ്താന്റ ഹാരിസ് റഊഫ് ആയിരുന്നു ബൗളർ. 121.96 മീറ്ററായിരുന്നു സിക്‌സറിന്റെ ദൂരം.രണ്ടാം ടി20യിൽ ഇമാദ് വാസിമിന്റെ പന്തും ലിവിങ്സ്റ്റൺ സ്റ്റേഡിയത്തിന് പുറത്തെത്തിച്ചിരുന്നു. ഇമാദ് വാസിം സ്പിൻ ബൗളറായിരുന്നുവെങ്കിൽ ഹാരിസ് റഊഫ് ഫാസ്റ്റ് ബൗളറായിരുന്നു. റഊഫിന് തലക്ക് മുകളിലൂടെ പറന്ന പന്ത് സ്റ്റേഡിയത്തിന് പുറത്താണ് പതിച്ചത്. ഏറ്റവും വലിയ സിക്‌സർ എന്നാണ് ഇതിനെ സാമൂഹിക മാധ്യമങ്ങളിലൂടെ വിശേഷിപ്പിക്കുന്നത്. അതേസമയം ഐസിസിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക കണക്കുകളൊന്നും വന്നിട്ടില്ല. വീഡിയോ കാണാം.