മത്സരത്തിനിടെ തലയോട്ടിക്ക് പരിക്കേറ്റ് എട്ടു മാസത്തോളം പരിക്കേറ്റ് പുറത്തായിരുന്ന ഇംഗ്ലീഷ് ക്ലബ് വോൾവ്‌സിന്റെ മെക്സിക്കൻ താരം റൗൾ ജിംനസ് കളിക്കളത്തിലേക്ക് തിരിച്ചെത്തി.കഴിഞ്ഞ നവംബറിൽ ആഴ്സനലിനെതിരായ മത്സരത്തിനിടെയാണ് ജിംനസിന് പരിക്കേറ്റത്.കഴിഞ്ഞ മെയ് മാസത്തിൽ താരം തിരിച്ചുവരാൻ ഒരുക്കമായിരുന്നെങ്കിലും തങ്ങളുടെ സ്റ്റാർ സ്‌ട്രൈക്കറുടെ കാര്യത്തിൽ ഒരു റിസ്കെടുക്കാൻ വോൾവ്സ് തയ്യാറായിരുന്നില്ല.ഇന്ന് പുലർച്ചെ നടന്ന പ്രീ സീസൺ മത്സരത്തിൽ 30 മിനുറ്റ് കളിച്ച റൗൾ തന്റെ പ്രതിഭയ്ക്ക് ഒരു കോട്ടവും തട്ടിയില്ലെന്ന് തെളിയിച്ചു.മെക്സിക്കോയുടെ ഒളിമ്പിക് സ്‌ക്വാഡിലും റൗൾ ഇടം പിടിച്ചിരുന്നില്ല.

ആഴ്‌സണൽ ഡിഫൻഡർ ഡേവിഡ് ലൂയിസുമായി കൂട്ടിയിടിച്ച ജിംനസ് ബോധരഹിതനാവുകയും ഓക്സിജൻ സഹായത്തോടെയുമാണ് ഗ്രൗണ്ട് വിട്ടത്.ശേഷം സര്ജറിക്ക് വിധേയനായ താരം വോൾവ്‌സിന് വേണ്ടി 66 മത്സരങ്ങളിൽ നിന്നും 31 ഗോളുകൾ നേടിയിട്ടുണ്ട്.