ആസ്റ്റൺ വില്ലയുടെ ഇംഗ്ലീഷ് സൂപ്പർ താരം ജാക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന് റിപ്പോർട്ട്.സിറ്റിയുമായി ആസ്റ്റൺ വില്ല കരാറിലെത്തിയെന്നാണ് പ്രമുഖ സ്പോർട്സ് മാധ്യമമായ ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നത്.കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത ഗ്രീലിഷ് കഴിഞ്ഞ കുറച്ച് മാസങ്ങളായി മാഞ്ചസ്റ്റർ സിറ്റിയുടെ റഡാറിലായിരുന്നു.2001 മുതൽ ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി കളിക്കുന്ന ഗ്രീലിഷ് ഇംഗ്ലണ്ടിന്റെ യൂറോ ടീമിലും ഇടം പിടിച്ചിരുന്നു.അതേ സമയം തന്നെ വളർത്തിയ ക്ലബിന് മുമ്പിൽ ടീം വിടാൻ ഗ്രീലിഷ് നിർബന്ധം പിടിക്കില്ലെന്നാണ് സൂചന.സിറ്റിയുടെ ഭീമമായ തുകയുടെ മുന്നിൽ ആസ്റ്റൺ വില്ല താരത്തെ വില്കുമെന്നുറപ്പാണ്. മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും മൂന്ന് അസിസ്റ്റുകളും ഗ്രീലിഷ് കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി നേടിയിരുന്നു.പെപ് ഗാർഡിയോളയ്ക്ക് ഏറെ താൽപ്പര്യമുള്ള താരമാണ് ജാക്ക് ഗ്രീലിഷ്