ഇംഗ്ലീഷ് ക്ലബ് ആഴ്‌സണൽ പുതിയ സീസണിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ ആദ്യം നേരിട്ടത് സ്‌കോട്ടിഷ് ക്ലബ്ബ് ഹിബ്സിനെയാണ്. മത്സരത്തിൽ വല കാക്കാൻ പരിശീലകൻ ആർട്ടെറ്റ നിയോഗിച്ചത് പുതുമുഖ താരം ഒക്കോന്‍ക്വോയേയാണ്. എന്നാല്‍ കളിയുടെ 21-ാം മിനിറ്റില്‍ ഒക്കോന്‍ക്വോ ആരെയും ലജ്ജിപ്പിക്കുന്ന ഒരു പിഴവു വരുത്തി. ഒരു ബാക്ക് പാസ് ഹാഫ് വോളിയിലൂടെ ക്ലിയര്‍ ചെയ്യാനുള്ള ഒക്കോന്‍ക്വോയുടെ ശ്രമം പാളി. ഒക്കോന്‍ക്വോയുടെ ബൂട്ടില്‍ സ്പര്‍ശിക്കാതെ പന്ത് അകന്നുപോയി. ഹിബ്സ് താരം മാര്‍ട്ടിന്‍ ബോയല്‍ ഒഴിഞ്ഞ വലയിലേക്ക് പന്തടിച്ചു കയറ്റി. മത്സരത്തില്‍ ആഴ്സനല്‍ 2-1ന് തോല്‍വി വഴങ്ങുകയും ചെയ്തു.

വീഡിയോ കാണാം