യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ ഷൂട്ട്‌ഔട്ടിൽ പരാജപ്പെടുത്തി ഇറ്റലി ചാമ്പ്യൻമാരായി. നിശ്ചിതെ സമയത്തും അധിക സമയത്തും ഗോള്‍ നില 1-1. രണ്ടാം മിനിറ്റില്‍ ലൂക് ഷോ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ഒറ്റ ഗോളില്‍ കടിച്ചുതൂങ്ങാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമം ലിയോണാര്‍ഡൊ ബൊനൂച്ചിയുടെ ഗോളില്‍ അവസാനിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിക്ക് 3-2ന്റെ ജയം. ഇംഗ്ലീഷ് താരങ്ങളായ മാര്‍കസ് റാഷ്‌ഫോര്‍ഡ്, ജേഡണ്‍ സാഞ്ചോ, ബുകായോ സാക എന്നിവര്‍ക്ക് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പിഴച്ചു. ഇതോടെ യൂറോ കന്നി കിരീടമെന്ന ഇംഗ്ലണ്ടിന്റെ മോഹം വെംബ്ലിയിലെ സ്വന്തം കാണികള്‍ മുന്നില്‍ വീണുടഞ്ഞു.

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഇംഗ്ലണ്ട് വല കുലുക്കുന്നത്. ലുക് ഷോയാണ് രണ്ടാം മിനുട്ടിൽ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. ആദ്യ ഗോൾ വീണതിന് ശേഷം ഇറ്റലിയുടെ ആത്മവിശ്വാസം തകർന്നെങ്കിലും പതുക്കെ ഇറ്റലി മത്സരത്തിലേക്ക് തിരിച്ചു വരികയിരുന്നു. സമനില ഗോളിന് വേണ്ടിയുള്ള ഇറ്റലിയുടെ ശ്രമം വിജയിച്ചത് 68 ആം മിനുട്ടിൽ. ഇൻസിഗ്‌നയുടെ കോർണറിൽ ഇംഗ്ലണ്ട് ബോക്സിലുണ്ടായ കൂട്ടപൊരിചിലിനിടയിൽ ബോനുച്ചി നേടിയ ഗോളാണ് ഇറ്റലിയെ ഒപ്പമെത്തിച്ചത്. പിന്നീട് നിശ്ചിത സമയം പൂർത്തിയായിട്ടും എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ ആവാത്തതോടെ മത്സരം ഷൂട്ട്‌ഔട്ടിലേക്ക് പോകുകയിരുന്നു.

ഷൂട്ട്‌ ഔട്ടിൽ ആദ്യ കിക്കെടുത്ത ഇറ്റാലിയന്‍ താരം ഡൊമിനികോ ബെറാര്‍ഡിക്കും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌നിനും പിഴച്ചില്ല. എന്നാല്‍ ഇറ്റലിയുടെ രണ്ടാം കിക്കെടുത്ത അന്ദ്രേ ബെലോട്ടിയുടെ കിക്ക് പിക്ക്‌ഫോര്‍ഡ് രക്ഷപ്പെടുത്തി. ഇംഗ്ലണ്ടിനായി കിക്കെടുത്ത ഹാരി മഗൈ്വര്‍ ഗോള്‍ നേടുകയും ചെയ്തു. മൂന്നാം കിക്കില്‍ ബൊനൂച്ചി ലക്ഷ്യം കണ്ടപ്പോള്‍ മാര്‍കസ് റാഷ് ഫോര്‍ഡിന്റെ കിക്ക് പോസ്റ്റില്‍ തട്ടിമടങ്ങി. ബെര്‍ണാഡേഷി ഇറ്റലിക്കായി ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ ഇറ്റലി 3-2ന് മുന്നില്‍. നാലാം കിക്കെടുത്ത ഇംഗ്ലീഷ് താരം ജെയ്ഡണ്‍ സാഞ്ചോയുടെ കിക്ക് ഇറ്റാലിയന്‍ കീപ്പര്‍ ഡോണറുമ രക്ഷപ്പെടുത്തി. ഇറ്റലിയുടെ അവസാന കിക്കെടുക്കാന്‍ വന്നത് ജോര്‍ജിഞ്ഞോ. ഗോള്‍വര കടന്നാല്‍ ഇറ്റലിക്ക് ജയമുറപ്പിക്കാം. എന്നാല്‍ പിക്‌ഫോര്‍ഡ് ഒരിക്കല്‍കൂടി തുണയായി. ഇംഗ്ലണ്ടിന്റെ അവസാന കിക്കെടുക്കാനുള്ള അവസരം ബുകായ സാകയ്ക്കായിരുന്നു. ആഴ്‌സനല്‍ താരത്തിന്റെ കിക്ക് തട്ടിയകറ്റി ഡോണറുമ ഇറ്റലിക്ക് രണ്ടാം യൂറോ കിരീടം സമ്മാനിച്ചു

Updating….