ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ടിനൊടുവിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇറ്റലി യൂറോ കപ്പ് ജേതാക്കളായിരുന്നു.നിശ്ചിത സമയത്തും എക്സ്ട്രാ സമയത്തും ഒരു ഗോൾ വീതം നേടി മത്സരം സമനിലയിലായതോടെ ഷൂട്ടൗട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു.ഇംഗ്ലണ്ടിന്റെ രണ്ടു പെനാൽറ്റി കിക്കുകൾ സേവ് ചെയ്ത ഗോൾകീപ്പർ ഡോണറുമ്മയാണ് ഇറ്റലിയുടെ വിജയനായകനായി മാറിയത്.ഏറെ കൗതുകകരമായ കാര്യമെന്തെന്ന് വെച്ചാൽ സഹതാരങ്ങൾ ഓടിയെത്തിയപ്പോഴാണ് ഡോണറുമ്മ ഇറ്റലി വിജയിച്ച കാര്യം മനസ്സിലാക്കിയത് .അഞ്ചാമത്തെ കിക്കെടുത്ത സാക്കയുടെ പെനാൽറ്റി ഡോണറുമ്മ സേവ് ചെയ്തു.ശേഷം യാതൊരുവിധ ഭാവവ്യത്യാസമോ ആഹ്ളാദമോ ഇല്ലാതെ നടന്നുപോവുകയും ചെയ്തു.എന്നാൽ മസാലരം വിജയിച്ചെന്നറിഞ്ഞ സഹതാരങ്ങൾ ഡോണറുമ്മയെ അഭിനന്ദിച്ചപ്പോഴാണ് തന്റെ ടീം ജയിച്ചെന്ന കാര്യം ഡോണറുമ്മ മനസ്സിലാക്കിയത്.താരത്തിന്റെ ഭാവവ്യത്യാസങ്ങളുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.വീഡിയോ കാണാം-

ഇംഗ്ലണ്ട് താരങ്ങളായ മർക്കസ് രാഷ്‌ഫോർഡ്,സാഞ്ചോ,സാക്ക എന്നിവരാണ് പെനാൽറ്റി കിക്ക് പാഴാക്കിയത്.ടൂര്ണമെന്റിലുടന്നീളം മികച്ച ഫോമിൽ കളിച്ച ഇരുപത്തിരണ്ടുകാരനായ ഡോണറുമ്മ തന്നെയാണ് ഈ വർഷത്തെ യൂറോയിലെ മികച്ച താരം.