വിംബിള്‍ഡണ്‍ കിരീടം നേടി ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്.നാല് സെറ്റുകള്‍ നീണ്ടുനിന്ന കലാശപ്പോരാട്ടത്തില്‍ ഇറ്റാലിയന്‍ താരമായ ബെറെറ്റിനിയെ മറികടന്നാണ് നൊവാക്ക് ദോക്കോവിച്ച് തന്റെ കരിയറിലെ ആറാം വിംബിൾഡൺ കിരീടം ഉറപ്പിച്ചത്.
സ്കോര്‍- 6-7 (4), 6-4, 6-4, 6-3. ആദ്യ സെറ്റില്‍ തോറ്റതിന് ശേഷമാണ് സെര്‍ബിയന്‍ താരം തുടര്‍ച്ചയായ മൂന്ന് സെറ്റുകള്‍ നേടി ചരിത്രം സൃഷ്ടിച്ചത്.ഇതോടെ 20 ഗ്രാന്‍ഡ്സ്ലാമുകള്‍ എന്ന റോജര്‍ ഫെഡററുടെയും നദാലിന്റെയും റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ജോക്കോവിച്ച്.