യൂറോ കപ്പില്‍ മിന്നും പ്രകടനം കാഴ്ച വെച്ച പോർച്ചുഗലിന്റെ മധ്യനിരതാരം റെനറ്റോ സാഞ്ചസിന് വേണ്ടി വല വിരിച്ച ബാഴ്സലോണ. താരത്തിനായി പുതിയ ട്രാന്‍സ്ഫര്‍ വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നത് സ്പാനിഷ് പ്രമുഖരായ ബാഴ്‌സലോണയാണ്. ബാഴ്‌സയില്‍ സൂപ്പര്‍ താരം ലയണല്‍ മെസി പുതിയ കരാറില്‍ ഒപ്പുവയ്ക്കുകയും താരം പ്രതിഫലം കുറച്ചതും സാഞ്ചസിനെ സ്വന്തമാക്കാൻ ബാഴ്‌സയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കും. ഇനി ഗ്രീസ്മാനെ കൂടി വിറ്റഴിച്ചാൽ സാഞ്ചസ് ന്യൂകാമ്പിൽ എത്തുമെന്ന ഉറപ്പിക്കാം.23 കാരനായ റെനറ്റോ നിലവില്‍ ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബായ ലില്ലെയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്.ബയേണ്‍ മ്യൂണിക്ക്, ബെന്‍ഫിക്ക എന്നീ ക്ലബ്ബുകളില്‍ കളിച്ച താരം 2019 മുതലാണ് ലില്ലെയ്ക്ക് വേണ്ടി കളിക്കുന്നത്.മാഞ്ചസ്റ്റര്‍ സിറ്റിയും പിഎസ്ജിയും സാഞ്ചസിനായി വലവിരിച്ചിട്ടുണ്ട്.