ലോകമെമ്പാടുമുള്ള ഡബ്ല്യുഡബ്ല്യുഇ ആരാധകര്‍ കാത്തിരുന്ന ആ ദിനമെത്തി.
മൾട്ടി-ടൈം ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യൻ ജോൺ സീന ഡബ്ല്യുഡബ്ല്യുഇയിലേക്ക് തിരികെയെത്തി.മണി ഇൻ ദി ബാങ്ക് പേ-പെർ വ്യൂവില്‍ നിലവിലെ ചാമ്പ്യന്‍ റോമന്‍ റൈന്‍സിന്റെ വേദിയിലേക്കായിരുന്നു ജോണ്‍ സീനയുടെ സര്‍പ്രൈസ് എന്‍ട്രി.

സൂപ്പര്‍ താരം എഡ്ജിനെ പരാജയപ്പെടുത്തി യൂണിവേഴ്സല്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയ റോമന്‍ റൈന്‍സുമായി ജോണ്‍ സീന മത്സരിച്ചേക്കുമെന്നാണ് സൂചന. ഡബ്ല്യുഡബ്ല്യുഇയിലെ ഏറ്റവും ജനകീയ താരങ്ങളിലൊരാളായ ജോണ്‍ സീന 2020 ഏപ്രിലില്‍ നടന്ന റസല്‍മാനിയ 36-ലാണ് അവസാനമായി റിങ്ങിലെത്തിയത്.പക്ഷേ അപ്രതീക്ഷിതമായി സീന ബ്രേ വ്യാറ്റിനോട് പരാജയപ്പെട്ടു.പിന്നെ ഒരു വര്‍ഷത്തോളം ഇടവേളയെടുത്ത സീന സിനിമാ ചിത്രീകരണത്തിലായിരുന്നു.കോവിഡ് -19 കാരണം ആരാധകരില്ലാത്ത വേദിയിലാണ് റസല്‍മാനിയ 36 നടന്നത്. നിലവില്‍ ഡബ്ല്യുഡബ്ല്യുഇയില്‍ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് റോമന്‍ റൈന്‍സ്.റോമന് പറ്റിയ എതിരാളി എന്ന നിലയിലാണ് ഡബ്ല്യുഡബ്ല്യുഇ സീനയെ അപ്രതീക്ഷിതമായി തിരിച്ചെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.