ധാക്ക പ്രീമിയർ ഡിവിഷൻ ട്വന്റി -20 ക്രിക്കറ്റില്‍ ഞെട്ടിക്കുന്ന സംഭവം. അമ്പയര്‍ ഔട്ട് വിധിക്കാത്തതിനാല്‍ കുപിതനായ ബംഗ്ലാദേശ് സൂപ്പര്‍ താരം ശക്കീബ് അല്‍ ഹസ്സന്‍ സ്റ്റംമ്പ് തെട്ടിത്തറിപ്പിച്ചു.

മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിലായിരുന്നു  സംഭവം. മുഹമ്മദന്‍ ടീമിന്റെ ക്യാപ്റ്റനായ  ഷക്കീബ് തബംഗ്ലാദേശ് സഹതാരം മുഷ്ഫിക്കർ റഹിമിനെതിരെ ഒരു എൽ‌ബി‌ഡബ്ല്യു അപ്പീല്‍ ചെയ്തു. പക്ഷേ അംപയര്‍ അപ്പീല്‍ തള്ളിയതോടെ കുപിതനായ  ഷാക്കിബ് അമ്പയറോട് കയര്‍ക്കുകയും സ്റ്റംപ് അടിച്ചുതെറപ്പിക്കുകയും ചെയ്തു.

Watch Video

ഷാകിബ് മുഹമ്മദന്‍സിന് വേണ്ടി  27 പന്തില്‍  37 റൺസ് നേടിയിരുന്നു. ഇതിന് മുമ്പും കളത്തിലെ പെരുമാറ്റത്തിന്റെ പേരില്‍ ഏറെ പഴികേട്ട താരമാണ് ശക്കീബ്.