സൂപ്പർ താരങ്ങളായ നെയ്‌മർ,എംബപ്പേ,മാർക്കിഞോസ് എന്നിവരെ ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സ് ഗെയിംസിൽ കളിക്കാൻ സമ്മതിക്കില്ലെന്ന് പിഎസ്‌ജി.താരങ്ങൾ ഒളിംപിക്സിൽ പങ്കെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിഎസ്ജി അധികൃതർ അത് നിരസിക്കുകയാണെന്നാണ് പ്രമുഖ സ്പോർട്സ് മാധ്യമമായ ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നത്.കോപ്പ അമേരിക്കയിലും യൂറോ കപ്പിലും കളിച്ചു വരുന്ന താരങ്ങൾക്ക് ക്ലബ് സീസൺ തുടങ്ങുന്നതിന് മുമ്പ് വിശ്രമം വേണമെന്നാണ് പിഎസ്ജി പറയുന്നത്.ഇതുകൊണ്ടാണ് താരങ്ങളെ ഒളിംപിക്സിൽ പങ്കെടുക്കുന്നതിൽ നിന്നും ക്ലബ് മുടക്കുന്നതും.ജൂലൈ 21 മുതൽ ഓഗസ്റ്റ് 7 വരെയാണ് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം അരങേറുന്നത്.ഫിഫയുടെ ടൂർണ്ണമെന്റ് അല്ലാത്തതിനാൽ ക്ലബ്ബുകൾക്ക് താരങ്ങളെ വിട്ടുകൊടുക്കാതിരിക്കാനുള്ള അധികാരമുണ്ട്.ഓഗസ്റ്റ് ആറിനാണ് ഫ്രഞ്ച് ലീഗ് ആരംഭിക്കുന്നത്.